ഗ്രൗണ്ട് വിട്ടിട്ടും പരസ്പരം 'ഏറ്റുമുട്ടി' ഡീകോക്കും വാര്‍ണറും

First Published 5, Mar 2018, 12:13 PM IST
David Warner and De Kock Exchange Verbal Volleys
Highlights

നേരത്തെ എ.ബി.ഡിവില്ലിയേഴ്സ് റണ്ണൗട്ടായപ്പോള്‍ നടത്തിയ അമിത ആഘോഷത്തിന് ഓസീസ് താരങ്ങള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു

ഡര്‍ബന്‍: ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ ആദ്യ ക്രിക്കറ്റ് ടെസ്റ്റിനിടെ വാക്കുകള്‍കൊണ്ട് ഏറ്റുമുട്ടിയ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡീകോക്കിനും ഓസ്ട്രേലിയന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും വിവാദത്തില്‍. നാലാം ദിവസം ചായക്ക് പിരിഞ്ഞശേഷം ഗ്രൗണ്ട് വിട്ട ഇരു ടീമുകളും ഡ്രസ്സിംഗ് റൂമിലേക്കുള്ള പടികള്‍ കയറുമ്പോഴാണ് വാക്പോര് തുടര്‍ന്നത്. ഡീകോക്കിനുനേരെ വിരല്‍ ചൂണ്ടി സംസാരിക്കുന്ന വാര്‍ണറും വാര്‍ണര്‍ക്കുനേരെ നടന്നടുക്കുന്ന ഡികോക്കിനെ പിടിച്ചുമാറ്റുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങളെയും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തെക്കുറിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഐസിസിയും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് സൂചനയുണ്ട്.

നേരത്തെ എ.ബി.ഡിവില്ലിയേഴ്സ് റണ്ണൗട്ടായപ്പോള്‍ നടത്തിയ അമിത ആഘോഷത്തിന് ഓസീസ് താരങ്ങള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. വാര്‍ണറായിരുന്നു ഡിവില്ലിയേഴ്സിനെ റണ്ണൗട്ടാക്കിയത്. റണ്ണൗട്ടായ ഡിവില്ലിയേഴ്സിനെ നോക്കി വാര്‍ണര്‍ നടത്തിയ ആഘോഷപ്രകടനമാണ് അതിരുവിട്ടത്. നഥാന്‍ ലിയോണാകട്ടെ ബെയിലിളക്കിയശേഷം പന്ത് പുറത്തുപോവുകയായിരുന്നു ഡിവില്ലിയേഴ്ലിന് നേര്‍ക്ക് എറിയുകയും ചെയ്തു.

തുടര്‍ന്ന് ചായക്കു പിരഞ്ഞപ്പോഴാണ് ഡ്രസ്സിംഗ് റൂമിന്റെ പടിക്കെട്ടില്‍വെച്ച് വാര്‍ണറും-ഡീകോക്കും ഇതേച്ചൊല്ലി തര്‍ക്കിച്ചതും കൈയേറ്റത്തിന്റെ വക്കെത്തെത്തിയതും. സഹതാരങ്ങള്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.ഓസീസ് താരങ്ങളുടെ പെരുമാറ്റത്തിനെതിരെ ദക്ഷിണാഫ്രിക്കന്‍ മുന്‍താരങ്ങള്‍ രംഗത്തുവന്നിരുന്നു.

 

loader