സിഡ്നി: ഇന്ത്യയോട് പരാജയമറിഞ്ഞെങ്കിലും ആരാധകരോട് നന്ദി പറഞ്ഞ് ഓസീസ് താരം ഡേവിഡ് വാര്‍ണ്ണര്‍. ഇന്ത്യയില്‍ വരുന്നതും ക്രിക്കറ്റ് കളിക്കുന്നതും സന്തോഷമാണെന്ന് വാര്‍ണ്ണര്‍ അഭിപ്രായപ്പെട്ടു. ഒരിക്കല്‍ കൂടി ഇന്ത്യയില്‍ പരമ്പര സംഘടിപ്പിച്ചതിനുള്ള നന്ദിയും വാര്‍ണ്ണര്‍ അറിയിച്ചു. വീണ്ടും അടുത്ത വര്‍ഷം കാണാം എന്ന പ്രതീക്ഷയോടെയാണ് വാര്‍ണ്ണര്‍ ഇന്‍സ്റ്റാഗ്രാം സന്ദേശം അവസാനിപ്പിക്കുന്നത്. 

ഏകദിന പരമ്പരയില്‍ 1-4ന് ഇന്ത്യയോട് പരാജയപ്പെട്ട സന്ദര്‍ശകര്‍ ട്വന്‍റി20 പരമ്പരയില്‍ ആശ്വാസ സമനില നേടിയിരുന്നു. പരമ്പയില്‍ അഞ്ച് ഏകദിനങ്ങളില്‍ നിന്ന് 49 റണ്‍ ശരാശരിയില്‍ 245 റണ്‍സ് നേടി ഓസീസ് സൂപ്പര്‍താരം. ഐപിഎല്ലിലെ മിന്നും താരമായ ഡേവിഡ് വാര്‍ണ്ണര്‍ ഇന്ത്യയില്‍ കൂടുതല്‍ ആരാധകരുള്ള വിദേശ താരങ്ങളിലൊരാളാണ്.