അണ്ടര്‍ 19 താരങ്ങളായ പൃഥ്വി ഷാ ഇന്ന് ആദ്യ ഐപിഎല്‍ മത്സരത്തിനിറങ്ങും.

ഡല്‍ഹി: ഇന്ത്യന്‍ പ്രീമയര്‍ ലീഗില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ആദ്യ ഹോം മാച്ചില്‍ ടോസ് നേടിയ ഡെല്‍ഹി കിങ്‌സ് ഇലവന്‍ പഞ്ചാബിനെ ബാറ്റിങ്ങിനയച്ചു. മൊഹാലിയില്‍ നടന്ന ആദ്യ മത്സരത്തില്‍ പഞ്ചാബ് വിജയിച്ചിരുന്നു. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഡെല്‍ഹിക്ക് ഒരു മത്സരത്തില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. 

അഞ്ച് മാറ്റങ്ങളുമായിട്ടാണ് ഡെല്‍ഹി കളിക്കുന്നത്. അണ്ടര്‍ 19 താരങ്ങളായ പൃഥ്വി ഷാ ഇന്ന് ആദ്യ ഐപിഎല്‍ മത്സരത്തിനിറങ്ങും. ആവേഷ് ഖാന്‍ ഡെല്‍ഹിയുടെ ജേഴ്‌സിയില്‍ അരങ്ങേറും. ഷഹബാസ് നദീമിന് പകരം അമിത് മിശ്ര കളിക്കും. ഡാന്‍ ക്രിസ്റ്റ്യനും ലിയാം പ്ലങ്കറ്റും ഇന്ന് കളിക്കും. 

പഞ്ചാബില്‍ ക്രിസ് ഗെയ്‌ലിന് വിശ്രമം അനുവദിച്ചു. ഡേവിഡ് മില്ലര്‍ ഇന്ന് പഞ്ചാബിനായി കളിക്കും. ആരോണ്‍ ഫിഞ്ച് ഓപ്പണിങ് റോളില്‍ തിരിച്ചെത്തും.