ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വീണ്ടും സമനില. ഇന്ന നടന്ന ഡല്‍ഹി ഡൈനാമസ്- പൂനെ സിറ്റി മത്സരം സമനിലയില്‍ അവസാനിച്ചു. ഇരുവരും ഓരോ ഗോള്‍ വീതം നേടി. ഡല്‍ഹിക്ക് വേണ്ടി റാണ ഗരാമി ആദ്യ ഗോള്‍ നേടി.
ദില്ലി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വീണ്ടും സമനില. ഇന്ന നടന്ന ഡല്‍ഹി ഡൈനാമസ്- പൂനെ സിറ്റി മത്സരം സമനിലയില്‍ അവസാനിച്ചു. ഇരുവരും ഓരോ ഗോള്‍ വീതം നേടി. ഡല്‍ഹിക്ക് വേണ്ടി റാണ ഗരാമി ആദ്യ ഗോള്‍ നേടി. മത്സരം അവസാനിക്കാന്‍ രണ്ട് മിനിറ്റ് മാത്രം ബാക്കിനില്‍ക്കെ ഡിയേഗോ കാര്‍ലോസ് പൂനെയുടെ സമനില ഗോള്‍ നേടി.
2018 ഐഎസ്എല്‍ സീസണില്‍ ഒരിന്ത്യന്‍ താരം നേടുന്ന ആദ്യം ഗോളായിരുന്നു ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടില്‍ പിറന്നത്. അതും ഒരു തകര്‍പ്പന്‍ ലോങ് റേഞ്ചര്‍. 30 വാരെ അകലെ നിന്നും മുന്‍ മോഹന്‍ ബഗാന്‍ താരം റാണ ഗരാമി തൊടുത്ത ഷോട്ട് പൂനെ ഗോള്‍ കീപ്പറേയും മറികടന്ന് ഗോളായി.
രണ്ടാം പകുതിയില്‍ ഇരും ഗോള്‍ കീപ്പര്‍മാരും കളം നിറഞ്ഞ് കളിച്ചതോടെ ഗോള്‍ വിട്ടുനിന്നു. മത്സരം സമനിലയിലേക്ക് നീണ്ടുപോകുമെന്ന് തോന്നിക്കേ കാര്‍ലോസ് ഗോള്‍ നടക്കി. പകരക്കാരനായി ഇറങ്ങിയ താരമാണ് കാര്‍ലോസ്. നാളെ രണ്ട് മത്സരങ്ങളാണ് ഐഎസ്എല്ലില്‍. കേരള ബ്ലാസ്‌റ്റേഴ്‌സ് മുംബൈ സിറ്റിയേയും എടികെ നോര്‍ത്ത് ഈസ്റ്റിനേയും നേരിടും.
