ഐ എസ് എല്ലില്‍ തകര്‍പ്പന്‍ ജയത്തോടെ ഡല്‍ഹി ഡൈനമോസ് സെമി സാധ്യത സജീവമാക്കി. ഡല്‍ഹി ഒന്നിനെതിരെ അഞ്ച് ഗോളിന് എഫ് സി ഗോവയെ തോല്‍പിച്ചു. ആദ്യം ഗോള്‍ നേടിയ ശേഷമായിരുന്നു ഗോവയുടെ വന്‍ തോല്‍വി. മാര്‍സലീഞ്ഞോയുടെ ഹാട്രിക് കരുത്തിലാണ് ഡല്‍ഹിയുടെ ജയം. സീസണില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ താരവുമായി മാര്‍സലീഞ്ഞോ. റിച്ചാര്‍ഡ് ഗാഡ്‌സേയാണ് ശേഷിച്ച രണ്ട് ഗോളുകള്‍ നേടിയത്. കാര്‍ഡോസോ ആണ് ഗോവയുടെ സ്‌കോറര്‍. ജയത്തോടെ 20 പോയിന്റുമായി ഡല്‍ഹി ലീഗില്‍ രണ്ടാംസ്ഥാനത്തെത്തി. ഗോവയുടെ സെമി മോഹങ്ങള്‍ നേരത്തേ തന്നെ അവസാനിച്ചിരുന്നു.