ലിയാം പ്ലങ്കറ്റിന് മൂന്ന് വിക്കറ്റ് പൃഥ്വി ഷാ ഐപിഎല്ലില്‍ അരങ്ങേറി

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് 144 വിജലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച് ഡല്‍ഹിക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സാണ് എടുക്കാന്‍ സാധിച്ചത്. 34 റണ്‍സെടുത്ത കരുണ്‍ നായരാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ഡേവിഡ് മില്ലര്‍ 26 റണ്‍സുമായി മടങ്ങി.

യുവരാജ് സിങ് (17 പന്തില്‍ 14) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. കെ.എല്‍ രാഹുല്‍ (23), ആരോണ്‍ ഫിഞ്ച് (2), മായങ്ക് അഗര്‍വാള്‍ (21), ആര്‍. അശ്വിന്‍ (6), ആന്‍ഡ്രൂ ടൈ (3) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്മാര്‍. ഡല്‍ഹിക്ക് വേണ്ടി ലിയാം പ്ലങ്കറ്റ് നാല് ഓവറില്‍ 17 റണ്‍സ് വിട്ടു നല്‍കി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഡല്‍ഹിയുടെ അരങ്ങേറ്റക്കാരന്‍ ആവേഷ് ഖാന്‍, ട്രന്‍ഡ് ബൗള്‍ട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. 

അഞ്ച് മാറ്റങ്ങളുമായിട്ടാണ് ഡെല്‍ഹി ഇറങ്ങിയത്. അണ്ടര്‍ 19 താരം പൃഥ്വി ഷാ ഇന്ന് ആദ്യ ഐപിഎല്‍ മത്സരത്തിനിറങ്ങി. ആവേഷ് ഖാന്‍ ഡെല്‍ഹിയുടെ ജേഴ്‌സിയില്‍ അരങ്ങേറി. ഹബാസ് നദീമിന് പകരം അമിത് മിശ്ര തിരിച്ചെത്തിയപ്പോള്‍ ഡാന്‍ ക്രിസ്റ്റ്യനും ലിയാം പ്ലങ്കറ്റും ഡല്‍ഹി ടീമിലെത്തി. പഞ്ചാബ് ക്രിസ് ഗെയ്‌ലിന് വിശ്രമം അനുവദിച്ചു. ഡേവിഡ് മില്ലര്‍ ഇന്ന് പഞ്ചാബിനായി സീസണിലെ ആദ്യ മത്സരത്തിനിറങ്ങി.

മൊഹാലിയില്‍ നടന്ന ആദ്യ മത്സരത്തില്‍ പഞ്ചാബ് വിജയിച്ചിരുന്നു. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഡെല്‍ഹിക്ക് ഒരു മത്സരത്തില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്.