ഏഷ്യാകപ്പ് ഫൈനലിനിടെ കാലിന് പരിക്കേറ്റ കേദാര്‍ ജാദവ് ക്രീസില്‍ തിരിച്ചെത്തി. ദേവ്ധര്‍ ട്രോഫിയിൽ ഇന്ത്യ എക്ക് വേണ്ടി ജാദവ് മികച്ച ബാറ്റിംഗ് പുറത്തെടുത്തു... 

ദില്ലി: പരിക്ക് ഭേദമായി ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവ് ക്രീസില്‍ തിരിച്ചെത്തി. ദേവ്ധര്‍ ട്രോഫിയിൽ ഇന്ത്യ എക്ക് വേണ്ടിയാണ് ജാദവ് കളിച്ചത്. അഞ്ചാമനായി ക്രീസിലെത്തിയ കേദാര്‍ ജാദവ് 25 പന്തില്‍ പുറത്താകാതെ 41 റൺസെടുത്തു. രണ്ട് വീതം ഫോറും സിക്സറും ജാദവിന്‍റെ ബാറ്റില്‍ നിന്ന് പിറന്നു. ഫോം തുടരാനായാല്‍ നീലക്കുപ്പായത്തില്‍ ജാദവിന്‍റെ മടങ്ങിവരവിനുള്ള സാധ്യത തെളിയും. 

ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യയെ വിജയത്തിലെത്തിക്കുന്നതിനിടെ പരിക്കേറ്റ ജാദവ് വിന്‍ഡീസിനെതിരായ ആദ്യ രണ്ട് മത്സരങ്ങളില്‍ കളിച്ചിരുന്നില്ല. ഏഷ്യാകപ്പ് ഫൈനലില്‍ അവസാന ഓവറില്‍ ആറ് റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയെ അവസാന പന്തില്‍ പരിക്കേറ്റ കാലുമായി പോരാടിയ കേദാര്‍ വിജയിപ്പിക്കുകയായിരുന്നു. ഇന്ത്യക്കായി 46 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള താരം 868 റണ്‍സും 22 വിക്കറ്റും വീഴ്‌ത്തിയിട്ടുണ്ട്.