ഓള്‍റൗണ്ടര്‍ ധനഞ്ജയ ഡി സില്‍വയുടെ പിതാവ് വെടിയേറ്റ് മരിച്ചു
കൊളംബോ: ശ്രീലങ്കന് ഓള്റൗണ്ടര് ധനഞ്ജയ ഡി സില്വയുടെ പിതാവും പ്രാദേശിക രാഷ്ട്രീയ നേതാവുമായ രഞ്ജന് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. കൊളംബോയ്ക്കടുത്തുള്ള രത്മലാനയില് വ്യാഴാഴ്ച്ച അര്ദ്ധ രാത്രിയോടെയായിരുന്നു സംഭവം. ഇതോടെ ശ്രീലങ്കന് ടീമിന്റെ വിന്ഡീസ് പര്യടത്തില് നിന്ന് 26കാരനായ ധനഞ്ജയ പിന്മാറി.
ഇന്ന് വൈകിട്ടോടെയാണ് ശ്രീലങ്കന് ടീം വിന്ഡീസിലേക്ക് തിരിക്കേണ്ടിയിരുന്നത്. വിന്ഡീസിനെതിരെ മൂന്ന് ടെസ്റ്റുകളടങ്ങുന്ന പരമ്പരയാണ് ശ്രീലങ്ക കളിക്കുന്നത്. ഡിസില്വയുടെ പകരക്കാരനെ ശ്രീലങ്കന് ക്രിക്കറ്റ് ബോര്ഡ് പ്രഖ്യാപിച്ചിട്ടില്ല. ശ്രീലങ്കയ്ക്കായി 13 ടെസ്റ്റില് 1066 റണ്സും 17 ഏകദിനങ്ങളില് 335 റണ്സും ഡിസില്വ നേടിയിട്ടുണ്ട്. കൊലപാതകത്തില് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
