ദില്ലി: ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യ വമ്പന്‍ സ്‌കോറിലേക്ക്. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും അര്‍ദ്ധസെഞ്ച്വറികളുമായി തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യ 15 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 140 റണ്‍സെന്ന നിലയിലാണ്. 71 റണ്‍സോടെ ശിഖര്‍ ധവാനും 61 റണ്‍സോടെ രോഹിത് ശര്‍മ്മയുമാണ് ക്രീസില്‍. 46 പന്തില്‍നിന്ന് എട്ടു ബൗണ്ടറിയും രണ്ടു സിക്‌സറും ഉള്‍പ്പടെയാണ് ധവാന്‍ 71 റണ്‍സെടുത്തത്. 46 പന്ത് നേരിട്ട രോഹിത് ശര്‍മ്മ നാല് ബൗണ്ടറികളും മൂന്നു സിക്‌സറുകളും ഉള്‍പ്പടെയാണ് 61 റണ്‍സെടുത്തത്. നേരത്തെ ടോസ് നേടിയ ന്യൂസിലാന്‍ഡ് ഇന്ത്യയെ ബാറ്റിങിന് അയയ്‌ക്കുകയായിരുന്നു. വെറ്ററന്‍ താരം ആശിഷ് നെഹ്‌റയുടെ വിടവാങ്ങല്‍ നിമിഷങ്ങളാണ് ഈ മല്‍സരത്തിന്റെ പ്രത്യേകത.