അയാള്‍ ടോപ്പറായ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി മാത്രമാണ് ഞാന്‍: കാര്‍ത്തിക്

First Published 21, Mar 2018, 11:46 AM IST
dhoni a university topper i am a student
Highlights
  • എന്റെ പേര് ധോണിയുമായി താരതമ്യപ്പെടുത്തുന്നതില്‍ എനിക്ക് യോജിപ്പില്ല. ഞാന്‍ എന്റെ യാത്ര ആരംഭിക്കുന്നേയുള്ളു.

ചെന്നൈ: 'ശക്തിയില്‍ എന്നേക്കാള്‍ കരുത്തനാണ് ധോണി.' രണ്ട് വര്‍ഷം മുന്‍പ് എം.എസ്. ധോണിയെ കുറിച്ച് ദിനേഷ് കാര്‍ത്തിക് പറഞ്ഞതാണിത്. എന്നാല്‍ ബംഗ്ലാദേശിനെതിരായ അമ്പരിപ്പിക്കുന്ന പ്രകടനം മാത്രം മതിയായിരുന്നു ക്രിക്കറ്റ് പണ്ഡിതര്‍ക്ക് കാര്‍ത്തികിനെ ധോണിയുടെ പിന്‍ഗാമിയായി പ്രതിഷ്ഠിക്കാന്‍. ധോണിക്ക് മുന്‍പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ടും അടയാളപ്പെടുത്താന്‍ സമയമെടുത്തു. 

ശ്രീലങ്കയില്‍ നിന്ന് കൊളംബോയില്‍ തിരിച്ചെത്തിയ കാര്‍ത്തികിന് ധോണിയോട് ഇപ്പോഴും ആരാധനയാണ്. ഇപ്പോഴും കാര്‍ത്തിക് പറയുന്നു, ധോണി ടോപ്പ് റാങ്ക് നേടിയ യൂണിവേഴ്‌സിറ്റിയിലാണ്  ഞാനിപ്പോഴും പഠിച്ചുക്കൊണ്ടിരിക്കുന്നത്. ധോണിക്ക് ശേഷം ഫിനിഷര്‍ റോള്‍ ഏറ്റെടുക്കേണ്ട താരമെന്ന പേര് ഇപ്പോള്‍ തന്നെ കാര്‍ത്തിക് നേടിയെടുത്തു.

എന്റെ പേര് ധോണിയുമായി താരതമ്യപ്പെടുത്തുന്നതില്‍ എനിക്ക് യോജിപ്പില്ല. ഞാന്‍ എന്റെ യാത്ര ആരംഭിക്കുന്നേയുള്ളു. അവസാന ഇന്നിങ്‌സ് എനിക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. ധോണിയുടെ യാത്ര വ്യത്യസ്ത വഴികളിലൂടെയാണ്. അയാളില്‍ ഞാന്‍ പലതും പഠിക്കുന്നുണ്ടായിരുന്നു. ധോണി കൂടുതല്‍ ശക്തനായി വരികയാണ്. യുവാക്കള്‍ക്ക് ധോണിയില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. കാര്‍ത്തിക് ചെന്നൈയിലെത്തിയ ശേഷം പറഞ്ഞു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നതിന്റെ ആവേശവും കാര്‍ത്തികിന്റെ വാക്കുകളിലുണ്ട്. ഈ വെല്ലുവിളി ധൈര്യപൂര്‍വം ഏറ്റെടുക്കുന്നുവെന്നും കാര്‍ത്തിക് പറഞ്ഞു.
 

loader