ദുബായ്: ട്വന്റി 20 ക്രിക്കറ്റ് കളി അവസാനിപ്പിച്ച് യുവതാരങ്ങള്‍ക്ക് മാറിക്കൊടുക്കണമെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി 
മഹേന്ദ്രസിംഗ് ധോണി. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ അജിത്ത് അഗാര്‍ക്കറും വിവിഎസ് ലക്ഷ്മണും ധോണിയുടെ ട്വന്റി 20 ഭാവിയെക്കുറിച്ച് വിമര്‍ശിച്ചിരുന്നു. തന്റെ ക്രിക്കറ്റ് അക്കാദമിയുടെ ഉദ്ഘാടന വേളയിലായിരുന്നു ധോണി വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്. 

ജിവിതത്തേക്കുറിച്ച് എല്ലാവരുടേയും കാഴ്ചപ്പാടുകള്‍ പലതാണ് അതിനെ ആദരിക്കുന്നുവെന്ന് ധോണി പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ അംഗമായിരിക്കുകയെന്നത് വളരെ വലിയ കാര്യമാണെന്നും ദൈവാനുഗ്രഹമില്ലാത്ത കളിക്കാര്‍ പോലും അവരുടെ പ്രയത്ന ഫലമായി ഏറെ മുന്നോട്ട് പോയിട്ടുണ്ടെന്നും ധോണി പറഞ്ഞു. ഒളിഞ്ഞ് കിടക്കുന്ന പ്രതിഭകളെ കണ്ടെത്തേണ്ടത് പരിശീലകന്റെ ഉത്തരവാദിത്തമാണെന്നും ധോണി കൂട്ടിച്ചേര്‍ത്തു. 

റിസല്‍ട്ട് പോലെ തന്നെ പ്രധാനമാണ് അതിലേക്കെത്താനുള്ള വഴിയെന്നും ധോണി പറഞ്ഞു. എന്നും ചിന്തിച്ചിട്ടുള്ളത് ഇതിനേക്കുറിച്ചാണെന്നും ധോണി പറയുന്നു. ചില നിമിഷങ്ങളില്‍ അപ്പോള്‍ ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യാന്‍ മടി കാണിക്കാറില്ലെന്നും ധോണി വിശദമാക്കി. ഒരു കളിക്കാരനെ മികച്ച നിലയിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ പരിശീലകന് ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ധോണി കൂട്ടിച്ചേര്‍ത്തു.