2019 ക്രിക്കറ്റ് ലോകകപ്പ് ഉയര്‍ത്തണമെങ്കില്‍ അയാള്‍ മാത്രം വിചാരിച്ചാല്‍ മതി

First Published 27, Mar 2018, 1:39 PM IST
dhoni guidance key to indias world cup dream says sehwag
Highlights
  • യുവതാരങ്ങള്‍ ധോണിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് കളിച്ചാല്‍ മാത്രം മതി

ന്യൂഡല്‍ഹി: എം.എസ്. ധോണി മനസുവച്ചാല്‍ 2019 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ ഉയ‍ര്‍ത്തുമെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. യുവതാരങ്ങള്‍ ധോണിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് കളിച്ചാല്‍ മാത്രം മതിയെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ പറഞ്ഞു. 

2003ലാണ് ഞാന്‍ ആദ്യ ലോകകപ്പ് കളിച്ചത്. സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നീ പരിചയസമ്പന്നര്‍ ടീമിലുണ്ടായിരുന്നു. അവര്‍ എന്നെ ഒരുപാട് സഹായിച്ചു. ഇപ്പോഴത്തെ യുവതാരങ്ങള്‍ക്ക് ധോണിയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും സെവാഗ്. 

2011 ലോകകപ്പിന്‍റെ രണ്ട് വര്‍ഷം മുന്‍പ് തന്നെ വ്യക്തമായ പ്ലാനിങ് ഉണ്ടായിരുന്നു. എല്ലാ മത്സരങ്ങളും നോക്കൗട്ട് മത്സരങ്ങളെപ്പോലെ കാണാനായിരുന്നു പദ്ധതി. പരാജയപ്പെട്ടാല്‍ പുറത്താവുമെന്ന് ചിന്ത ഓരോ താരങ്ങളിലുമുണ്ടായിരുന്നു. ജയിക്കാന്‍ വേണ്ടി മാത്രമായിരുന്നു കളി.

loader