മുംബൈ: നായകനായി വിരാട് കോലിയുണ്ടെങ്കിലും ടീമിന്റെ യഥാര്‍ഥ നായകന്‍ പലപ്പോഴും ധോണി തന്നെയണെന്ന് ഇന്ത്യന്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍. ക്യാപ്റ്റന്‍ സ്ഥാനം ഔദ്യോഗികമായി ഒഴിഞ്ഞെങ്കിലും ഇപ്പോഴും എന്ത് ഉപദേശം വേണമെങ്കിലും ധോണിയെ ഏതുസമയത്തും സമീപിക്കാം. അതുകൊണ്ടുതന്നെ അദ്ദേഹമാണ് ഇപ്പോഴും ടീമിന്റെ നായകന്‍.
ക്യാപ്റ്റന്‍ കോലി പലപ്പോഴും മിഡ് ഓണിലോ മിഡ് ഓഫിലോ ഫീല്‍ഡ് ചെയ്യുകയാണെങ്കില്‍ എപ്പോഴും ഉപദേശത്തിനായി സമീപിക്കാനോ അദ്ദേഹത്തിന് ഓടിയെത്താനോ കഴിയില്ല. ഇത്തരം സാഹചര്യങ്ങളില്‍ വിക്കറ്റിന് പിന്നില്‍ നില്‍ക്കുന്ന ധോണിയാണ് ശരിക്കും നായകനാവുന്നത്. ഈ സമയം ധോണി കോലിയോട് ഫീല്‍ഡ് ചെയ്യുന്ന സ്ഥലത്ത് തന്നെ തുടര്‍ന്നോളാനും സിഗ്നല്‍ നല്‍കാറുണ്ട്. നീ അവിടെ നിന്നോ ഞാന്‍ നോക്കിക്കൊള്ളാമെന്ന സൂചന.
2014/15ല്‍ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ ധോണി 2017ല്‍ ഏകദിന-ട്വന്റി-20 നായകസ്ഥാനവും ഒഴിഞ്ഞിരുന്നു. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും വിക്കറ്റ് കീപ്പറെന്ന നിലയില്‍ ബൗളര്‍ക്ക് നിര്‍ദേശം നല്‍കുന്നതിലും ഡിആര്‍എസ് തീരുമാനമെടുക്കുന്നതിലും ധോണിയുടെ പങ്ക് നിര്‍ണായാകമാകാറുണ്ട്.
