ഡര്‍ബന്‍: വിരാട് കോലിയാണ് ഇന്ത്യന്‍ ക്യാപ്റ്റനെങ്കിലും വിക്കറ്റിന് പിന്നില്‍ നില്‍ക്കുന്ന മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി പലപ്പോഴും കളിയില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്താറുണ്ട്. സ്പിന്നര്‍മാര്‍ക്ക് ഉപദേശം നല്‍കുന്ന കാര്യത്തിലായാലും ഫീല്‍ഡ് വിന്യാസത്തിലായാലും പലപ്പോഴും ധോണി ക്യാപ്റ്റനെ സഹായിക്കാറുമുണ്ട്.

വിക്കറ്റിന് പിന്നില്‍ നിന്ന് ധോണി നല്‍കുന്ന ഉപദേശങ്ങളാണ് തങ്ങളുടെ വിജയത്തിന് പിന്നിലെന്ന് കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും നേരത്തെ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ എങ്ങനെയാണ് ധോണി വിക്കറ്റിന് പിന്നില്‍ നിന്ന് കളിയില്‍ ഇടപെടുന്നതെന്ന് വ്യക്തമാക്കുന്ന സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്.

ഡര്‍ബനില്‍ നടന്ന ഇന്ത്യാ-ദക്ഷിണാഫ്രിക്ക ഒന്നാം ഏകദിനത്തിനിടെ സ്റ്റംപ് മൈക്കില്‍ പിടിച്ചെടുത്ത സംഭാഷണമാണ് ട്വിറ്ററിലൂടെ ഒരു ആരാധകന്‍ പുറത്തുവിട്ടത്.