ബാഗലൂരു: ധോണി ടി20യിലെ തന്‍റെ ആദ്യത്തെ അര്‍ദ്ധസെഞ്ച്വറി കുറിച്ച അവസാന ടി20യില്‍‌ ഇന്ത്യയ്ക്ക് മികച്ച സ്കോര്‍. 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് ഇന്ത്യ കുറിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് അയക്കപ്പെട്ട ഇന്ത്യ കഴിഞ്ഞ മത്സരങ്ങളില്‍ എല്ലാം എന്നത് പോലെ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. രണ്ട് റണ്‍സുമായി ക്യാപ്റ്റന്‍ കോഹ്ലി റണ്‍ഔട്ടായി.

പിന്നീട് 22 റണ്‍സുമായി കെഎല്‍ രാഹുലും മടങ്ങിയെങ്കിലും റെയ്നയും ധോണിയും ചേര്‍ന്ന് ഇന്ത്യന്‍‌ ഇന്നിംഗ്സിന് അടിത്തറയിട്ടു. റെയ്ന 45 പന്തില്‍ 63 റണ്‍സ് നേടി ഇതില്‍ 2 ഫോറും 5 സിക്സും അടങ്ങിയിട്ടുണ്ട്. ധോണി 36 പന്തിലാണ് 56 റണ്‍സ് നേടിയത്. ഇതില്‍ 5 ഫോറും 2 സിക്സും അടങ്ങും. റെയ്ന പുറത്തായ ശേഷം എത്തിയ യുവരാജ് 10 പന്തില്‍ നിന്നും 27 റണ്‍സ് അടിച്ചുകൂട്ടിയത് ഇന്ത്യന്‍ സ്കോറിനെ ഉയര്‍ത്തി.