ഐപിഎല്‍ വിജയത്തിനിടെ ധോണിയോട് മകള്‍ സിവ ആവശ്യപ്പെട്ടത്
വാതുവെപ്പ് വിവാദങ്ങള്ക്കൊടുവില് തിരിച്ചെത്തിയപ്പോഴും, ഐപിഎല്ലിന്റെ വിജയ കിരീടം മഹേന്ദ്ര സിംഗ് ധോണിയ്ക്കും ചെന്നൈ സൂപ്പര് കിംഗ്സിനുമൊപ്പമാണ്. മൂന്നാം തവണയും ഐപിഎല് വിജയികളായ ധോണി ടീം ആഘോഷത്തിമര്പ്പിലായപ്പോള് കൂടെ ആഘോഷിക്കാന് ഒരു കുട്ടി സെലിബ്രിറ്റിയുമുണ്ടായിരുന്നു. ധോണിയുടെ മകള് സിവ. അമ്മ സാക്ഷിയ്ക്കൊപ്പം കളികാണാന് എത്തിയിരുന്നു.
അച്ഛനും ടീമും കപ്പു നേടിയതിലല്ല, മറ്റൊന്നിലായിരുന്നു സിവയുടെ ശ്രദ്ധയെന്ന് ധോണി തന്നെ ഇന്സ്റ്റഗ്രാമില് പോസ്റ്റ് ചെയ്തു. വിജയിച്ചെത്തിയ ധോണിയോട് സിവ ആവശ്യപ്പെട്ടത് അവള്ക്ക് ഗ്രൗണ്ടിലെ ലോണില് ഓടിക്കൊണ്ടിരിക്കണമെന്നാണ്. ധോണിയും സിവയും സാക്ഷിയും ട്രോഫിയുമായി നില്ക്കുന്ന ചിത്രത്തിനൊപ്പമാണ് മകളുടെ ആവശ്യം ധോണി വെളിപ്പെടുത്തിയത്.
ധോണിയ്ക്കും മറ്റ് ക്രിക്കറ്റ് താരങ്ങള്ക്കുമൊപ്പം കളിക്കുകയായിരുന്നു സിവ. ഐപിഎല് ഫൈനലിലെ താരം ഷെയ്ന് വാട്സണ് ആയിരുന്നു. സണ്റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്ത്താണ് ചെന്നൈ സൂപ്പര് കിംഗ്സ് മൂന്നാം കിരീടം സ്വന്തമാക്കിയത്. ഷെയ്ന് വാട്സണിന്റെ തകര്പ്പന് സെഞ്ചുറിയാണ് ചെന്നൈയെ വിജയിപ്പിച്ചത്. സണ്റൈസേഴ്സ് ഉയര്ത്തിയ 179 റണ്സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ചെന്നൈ മറികടക്കുകയായിരുന്നു.
