രാജ്കോട്ട്: എംഎസ് ധോണിക്കെതിരെ ഒളിയമ്പുമായി മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍. യുവതാരങ്ങള്‍ക്കായി ട്വന്‍റി20യില്‍ നിന്ന് ധോണി മാറിനില്‍ക്കണമെന്ന് വിവിഎസ് അഭിപ്രായപ്പെട്ടു. രാജ്കോട്ടിലെ രണ്ടാം ട്വന്‍റി20യില്‍ വിരാട് കോലി ബാറ്റു ചെയ്യവേ ധോണിയുടെ സ്‌ട്രൈക്ക് റേറ്റ് 80 ആയിരുന്നെന്നും വലിയ ടോട്ടല്‍ പിന്തുടരുമ്പോള്‍ അത് പോരെന്നും ബാറ്റിംഗ് ഇതിഹാസം പറഞ്ഞു.
യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നത് അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. എന്നാല്‍ ഏകദിനത്തില്‍ ധോണി ടീമിന്‍റെ അഭിവാജ്യഘടകമാണെന്നും വിവിഎസ് പറഞ്ഞു. 9.1 ഓവറില്‍ ക്രീസിലെത്തിയ ധോണിക്ക് 15 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ 18 പന്തില്‍ 16 റണ്‍സ് മാത്രമാണ് എടുക്കാനായത്. എന്നാല്‍ അവസാന നിമിഷം പൊരുതിക്കളിച്ച ധോണി 37 പന്തില്‍ 49 റണ്‍സെടുത്തിരുന്നു.
