പൂനെ: ഐപിഎല്‍ പത്താം സീസണിന്റെ തുടക്കം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ധോണി. ആദ്യം ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായതിന്റെ പേരിലും പിന്നീട് ടീം സഹഉടമയുടെ അധിക്ഷേപത്തിന്റെ പേരിലെല്ലാമായിരുന്നു ധോണി വാര്‍ത്ത സൃഷ്ടിച്ചത്. പിന്നീട് കളി ജയിപ്പിച്ചും സിക്സറടിച്ചും ധോണി വാര്‍ത്തയായി.
കഴിഞ്ഞ ദിവസം ഔട്ടായപ്പോള്‍ അമ്പയര്‍ ഔട്ട് വിധിക്കുന്നചിന് മുമ്പെ ക്രീസ് വിട്ടും ധോണി മാതൃകയായി.

ഇപ്പോഴിതാ ധോണി എത്രമാത്രം സിംപിളാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോയെക്കുറിച്ചാണ് കായികലോകത്തെ ചര്‍ച്ച. റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റില്‍ ധോണിയുടെ സഹതാരമായ ഇമ്രാന്‍ താഹിറിന്റെ മകന്‍ ജിബ്രാനൊപ്പം വിമാനത്താവളത്തിലെ തറയിലിരുന്ന വണ്ടിയോടിച്ച് കളിക്കുന്ന വീഡിയോ ആണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഒപ്പം ഇമ്രാന്‍ താഹിറുമുണ്ട്.

ഇതാദ്യമായല്ല ധോണി താന്‍ സിംപിളാണെന്ന് തെളിയിക്കുന്നത്. വിജയ് ഹസാരെ ട്രോഫിക്കിടെ ജാര്‍ഖണ്ഡിലെ തന്റെ സഹതാരങ്ങള്‍ക്കൊപ്പം പ്ലേ സ്റ്റേഷന്‍ കളിക്കുന്ന ധോണിയുടെ വീഡിയോയും സോഷ്യല്‍ മീഡയയില്‍ ഹിറ്റായിരുന്നു.

A post shared by Rising Pune Supergiant (@punesupergiants) on