ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് പഴയ താരം രവിചന്ദ്ര അശ്വിനെ എത്തിക്കാൻ ശ്രമിക്കുന്നതായി ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണി. തമിഴ്നാട്ടുകാരായ താരങ്ങൾക്ക് അവസരം നൽകേണ്ടതുണ്ടെന്നും അശ്വിനാണ് ഇതിൽ പ്രഥമ പരിഗണനയെന്നും ധോണി പറഞ്ഞു. ബ്രണ്ടൻ മക്കല്ലം, ഡുപ്ലസി, ബ്രാവോ തുടങ്ങിയവരെയും ടീമിലെത്തിക്കാൻ ശ്രമിക്കുമെന്നും മുൻ ഇന്ത്യൻ നായകൻ പറഞ്ഞു. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ഐപിഎല്ലിൽ തിരിച്ചെത്തുന്ന ചെന്നൈ ടീം ധോണി, റെയ്ന, ജഡേജ എന്നീ താരങ്ങളെ നിലനിര്‍ത്തിയിരുന്നു.