റാഞ്ചി: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്‍മാരില്‍ ഒരാളാണ് മഹേന്ദ്ര സിംഗ് ധോണി. പുതിയ താരങ്ങള്‍ക്ക് അവസരവും പിന്തുണയും നല്‍കുന്നതില്‍ കാട്ടുന്ന മായാജാലമായിരുന്നു ധോണിയുടെ നായകത്വത്തിന്‍റെ പ്രത്യേകതകളിലൊന്ന്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ അപ്രതീക്ഷിത നീക്കങ്ങള്‍ കൊണ്ട് എതിരാളികളെ ഞെട്ടിക്കുന്ന കൂള്‍ ക്യാപ്റ്റന്‍ വീണ്ടും വിസ്മയിപ്പിക്കുകയാണ്. സിംഗപ്പൂരില്‍ പുതിയ ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കാനൊരുങ്ങുന്നതായി മുന്‍ ഇന്ത്യന്‍ നായകന്‍ പ്രഖ്യാപിച്ചു.
കഴിഞ്ഞ വര്‍ഷം ദുബായില്‍ എംഎസ് ധോണി ക്രിക്കറ്റ് അക്കാദമി ആരംഭിച്ചിരുന്നു. സിംഗപ്പൂരിലെ സെന്റ് പാട്രിക്ക് സ്‌കൂളിലാരംഭിക്കുന്ന അക്കാദമിയില്‍ പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കും. ക്രിക്കറ്റിന് മാത്രമല്ല എംഎസ് ധോണി അക്കാദമി പ്രധാന്യം നല്‍കുന്നതെന്നും എല്ലാ കായിക ഇനത്തിലും പരിശീലന സൗകര്യം ഒരുക്കുമെന്നും ധോണി വ്യക്തമാക്കി.
ഐഎസ്എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകരുടെ 'തല'യായ എംഎസ് ധോണിയെ നിലനിര്‍ത്തിയിരുന്നു. വിരമിക്കല്‍ മുറവിളികള്‍ക്കിടയില്‍ നായകനായി ധോണിയെ നിലനിര്‍ത്തിയാണ് ചെന്നൈ ആരാധകര്‍ക്ക് പൊങ്കല്‍ സമ്മാനം നല്‍കിയത്. ചെന്നൈ ഒഴിവാക്കിയാല്‍ ധോണിയെ ഉയര്‍ന്ന വിലയ്ക്ക് സ്വന്തമാക്കാന്‍ മറ്റ് ടീമുകള്‍ മത്സരിക്കുമായിരുന്നു എന്നതാണ് വസ്തുത. മികച്ച കായിക താരങ്ങളെ വാര്‍ത്തെടുക്കാനുള്ള ധോണിയുടെ പരിശ്രമം കയ്യടി നേടുമെന്നുറപ്പ്.
