ചെന്നൈ: ഏഴുവര്‍ഷത്തെ ഇടവേളക്കുശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയിരിക്കുകയാണ് ദിനേശ് കാര്‍ത്തിക്. പരിക്കേറ്റ വൃദ്ധിമാന്‍ സാഹയുടെ പകരക്കാരനായാണ് കാര്‍ത്തിക് ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ ഇടം നേടിയത്. ഏകദിന ടീമില്‍ സ്ഥിരാംഗമാണെങ്കിലും 2010ല്‍ ചിറ്റഗോംഗില്‍ ബംഗ്ലാദേശിനെതിരെ ആയിരുന്നു കാര്‍ത്തിക് അവസാനമായി ടെസ്റ്റ് കളിച്ചത്.

ടെസ്റ്റ് ടീമിലേക്കുള്ള ദിനേശ് കാര്‍ത്തിക്കിന്റെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ്. കാര്‍ത്തിക് ടീമിലെത്തുന്നതില്‍ എന്താണിത്ര ചര്‍ച്ച ചെയ്യാന്‍ എന്നാണെങ്കില്‍ ഇന്ത്യന്‍ ഓപ്പണര്‍ മുരളി വിജയ്‌യും ദിനേശ് കാര്‍ത്തിക്കും തമ്മിലുള്ള പഴയൊരു വൈരത്തിന്റെ കഥ കൂടി അറിയണം. തമിഴ്‌നാട് രഞ്ജി ടീമില്‍ കളിക്കുന്ന കാലം തൊട്ടെ ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍ കാര്‍ത്തിക്കിന്റെ ഭാര്യയുമായി വിജയ്‌ക്ക് ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ ഇരുവരെയും അകറ്റി. പിന്നീട് കാര്‍ത്തിക്കിന്റെ ഭാര്യയെ വിജയ് ജീവിത സഖിയാക്കി. കാര്‍ത്തിക്കാകട്ടെ മലയാളി സ്ക്വാഷ് താരം ദീപിക പള്ളിക്കലിനെ പിന്നീട് ജീവിത സഖിയാക്കുകയും ചെയ്തു.

ഇതിനെക്കുറിച്ച് ഒരിക്കല്‍ വിജയ് പറഞ്ഞത് ഇങ്ങനൊയയിരുന്നു. അതിനെക്കുറിച്ചൊക്കെ ഒരുപാട് കഥകള്‍ വന്നിട്ടുണ്ട്. അതെന്തായാലും ആരുടെയും വ്യക്തിപരമായ സ്വകര്യതകളെക്കുറിച്ച് പറയാന്‍ ഞാനാഗ്രഹിക്കുന്നില്ല. ചില പിഴവുകളൊക്കെ സംഭവിച്ചിട്ടുണ്ട്. അതെല്ലാം എന്റെയുള്ളില്‍ തന്നെയിരിക്കട്ട. മൂന്ന് മനുഷ്യര്‍ക്കിടയില്‍ നടന്ന കാര്യമാണത്. ഒടുവില്‍ ഞങ്ങളത് ഭംഗിയായിതന്നെ കൈകാര്യം ചെയ്തുവെന്നാണ് എന്റെ വിശ്വാസം. അതുകൊണ്ടുതന്നെ അതിനെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ എനിക്കാവില്ല.

പിന്നീട് പലപ്പോഴും കാര്‍ത്തിക് ഏകദിന ടീമില്‍ കളിച്ചുവെങ്കിലും ഇന്ത്യന്‍ ടീമില്‍ ഇരുവരും ഒരേസമയം എത്തുന്നത് അപൂര്‍വതയായി. ടെസ്റ്റില്‍ വിജയ് സ്ഥിര സാന്നിധ്യമായപ്പോള്‍ കാര്‍ത്തിക്കിന് ഏകദിന ടീമിലാണ് അവസരം ലഭിച്ചിരുന്നത്. അതുകൊണ്ടുതന്നെ അരുവര്‍ക്കും ഒരുമിച്ച് ഒരേ ടീമില്‍ കളിക്കേണ്ട സാഹചര്യം അപൂര്‍മായിരുന്നു. മൂന്നാം ടെസ്റ്റില്‍ പാര്‍ഥിവ് പട്ടേലിന് പകരം കാര്‍ത്തിക് കീപ്പറായാല്‍ ഇരവരും ഒരേ ടീമില്‍ വീണ്ടും കളിക്കും. ഒന്നാം സ്ലിപ്പില്‍ കാര്‍ത്തിക്കിനടുത്ത് വിജയ്‌യെ കാണാനുമാകും. ഇതേക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ ഇപ്പോഴെ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…