ഡികെ കട്ടകലിപ്പിലായിരുന്നു; അവസാന സിക്സും കണ്ടില്ല

First Published 19, Mar 2018, 7:21 PM IST
Dinesh Karthik was quite upset that he didnt bat at No 6
Highlights
  • ത്രിരാഷ്ട്ര ട്വന്‍റി 20 ഫൈനലിലെ ബാറ്റിംഗ്  ക്രമത്തിൽ വൈകി ഇറക്കിയതിൽ ദിനേഷ് കാര്‍ത്തിക്ക് ക്ഷുഭിതനായിരുന്നുവെന്ന് വെളിപ്പെടുത്തി

കൊളംബോ: ത്രിരാഷ്ട്ര ട്വന്‍റി 20 ഫൈനലിലെ ബാറ്റിംഗ്  ക്രമത്തിൽ വൈകി ഇറക്കിയതിൽ ദിനേഷ് കാര്‍ത്തിക്ക് ക്ഷുഭിതനായിരുന്നുവെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍നായകന്‍ രോഹിത് ശര്‍മ്മ. എന്നാല്‍  അവസാന ഓവറുകളില്‍   ആഞ്ഞടിക്കാന്‍ കഴിയുമെന്ന് പറഞ്ഞ് കാര്‍ത്തിക്കിനെ താന്‍ ആശ്വസിപ്പിച്ചതായും രോഹിത് പറഞ്ഞു. ഏഴാമനായി  ക്രീസിലെത്തിയ കാര്‍ത്തിക്കഅവസാന പന്തില്‍  സിക്സര്‍  അടിച്ചാണ് ഇന്ത്യയെ ചാംപ്യന്മാരാക്കിയത്.

എന്നാല്‍ താന്‍ ദിനേഷ് കാര്‍ത്തിക്കിന്‍റെ അവസാന സിക്സര്‍ കണ്ടില്ലെന്നും രോഹിത്ത് ശര്‍മ്മ വെളിപ്പെടുത്തി. കളി സൂപ്പര്‍ ഓവറിലേക്ക് പോകുമെന്നാണ് ഞാന്‍ വിചാരിച്ചത്. അവസാന പന്ത് ഫോര്‍ ആയാല്‍ സൂപ്പര്‍ ഓവര്‍ വരും. അതിനായി പാഡ് ധരിക്കാന്‍ വേണ്ടി ഡ്രസ്സിങ് റൂമിലേക്ക് പോയതായിരുന്നു ഞാന്‍. പക്ഷേ അപ്പോഴേക്കും അവസാന പന്തില്‍ സിക്സ് അടിച്ച് കാര്‍ത്തിക് മത്സരം വിജയിപ്പിച്ചിരുന്നു. രോഹിത് പറഞ്ഞു. 
 

loader