പുരുഷ സിംഗിൾസ് ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്സണെ കീഴടക്കി

ലണ്ടൻ: വിംബിൾഡൺ ഗ്രാൻഡ്സ്ലാം ടെന്നീസ് ടൂർണമെന്‍റിന്‍റെ പുരുഷ സിംഗിൾസ് ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്സണെ കീഴടക്കി സെർബിയൻ താരം നൊവാക്ക് ജോക്കോവിച്ച് തന്‍റെ നാലാം കിരീടം സ്വന്തമാക്കി. 2016ലെ ഫ്രഞ്ച് ഓപ്പൺ വിജയത്തിന് ശേഷം താരത്തിന്‍റെ ആദ്യ ഗ്രാൻഡ്സ്ലാം നേട്ടമാണിത്. സ്കോർ 6-2, 6-2, 7-6 (7,3)