ദില്ലി: ധോണിയുടെ പൂന സൂപ്പര്‍ ജയ്ന്‍റ്സിന് വീണ്ടും തിരിച്ചടി. ഓപ്പണര്‍ ഡുപ്ലസി പരിക്കുമൂലം ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി. കൈവിരലിനേറ്റ പരിക്കാണു ഡുപ്ലസിക്കും ധോണിപ്പടയ്ക്കും തിരിച്ചടിയായത്. നേരത്തെ, വെറ്ററന്‍ താരം കെവിന്‍ പീറ്റേഴ്‌സണും പരിക്കിനെത്തുടര്‍ന്ന് ടീമിനു പുറത്തായിരുന്നു. 

സീസണില്‍ പൂനയുടെ രണ്ടാമത്തെ റണ്‍വേട്ടക്കാരനാണു ഡുപ്ലസി. ആറു മത്സരങ്ങളില്‍നിന്ന് 34.33 ശരാശരിയില്‍ 206 റണ്‍സ് അദ്ദേഹം അടിച്ചുകൂട്ടി. സീസണില്‍ രണ്ടു ജയങ്ങള്‍ മാത്രം സ്വന്തമായുള്ള പൂന സൂപ്പര്‍ ജയന്‍റ്സ് പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്.