വിന്‍ഡീസ് ഓള്‍ റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 2016 സെപ്റ്റംപറിലാണ് അവസാനമായി 35കാരനായി ബ്രാവോ വിന്‍ഡീസിനായി കളിച്ചത്. 2012, 2016 വര്‍ഷങ്ങളില്‍ വിന്‍ഡീസ് ടി20 ലോകകപ്പ് നേടുമ്പോള്‍ ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു ബ്രാവോ.

പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: വിന്‍ഡീസ് ഓള്‍ റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 2016 സെപ്റ്റംപറിലാണ് അവസാനമായി 35കാരനായി ബ്രാവോ വിന്‍ഡീസിനായി കളിച്ചത്. 2012, 2016 വര്‍ഷങ്ങളില്‍ വിന്‍ഡീസ് ടി20 ലോകകപ്പ് നേടുമ്പോള്‍ ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു ബ്രാവോ. ഏറെക്കാലമായി ബോര്‍ഡുമായുള്ള ശീത സമരത്തിലായിരുന്ന ബ്രാവോ പലവട്ടം താന്‍ ഇനി വിന്‍ഡീസിനു വേണ്ടി കളിക്കുകയില്ലെന്ന് അറിയിച്ചിരുന്നു.

66 ട്വന്റി20 മത്സരങ്ങള്‍ വെസ്റ്റ് ഇന്‍ഡീസിനായി കളിച്ചു. 25.36 ശരാശരിയില്‍ 1142 റണ്‍സ് നേടി. നാല് അര്‍ധ സെഞ്ചുറികള്‍ സ്വന്തം പേരിലുണ്ട്. 52 വിക്കറ്റും ബ്രാവോ പോക്കറ്റിലാക്കി. 28 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 164 ഏകദിനങ്ങളിലും വിന്‍ഡീസിനായി പാഡ് കെട്ടി. 25.36 ശരാശരിയില്‍ 2968 റണ്‍സ് സ്വന്തമാക്കി. രണ്ട് സെഞ്ചുറികളും 199 വിക്കറ്റും വീഴ്ത്തി. 40 ടെസ്റ്റില്‍ നിന്ന് വിന്‍ഡീസിനായി നേടിയത് 2200 റണ്‍സ്. ഉയര്‍ന്ന് സ്‌കോര്‍ 113. മൂന്ന സെഞ്ചുറികളും 86 വിക്കറ്റും സ്വന്തമാക്കാനായി.

14 വര്‍ഷത്തെ കരിയറിനു ശേഷമാണ് ബ്രാവോ വിരമിക്കാന്‍ തീരുമാനിച്ചത്. വരും തലമുറയ്ക്ക് അവസരം കൊടുക്കുന്നതിനുമായി തന്റെ മുന്‍ഗാമികള്‍ ചെയ്തത് പോലെ താനും വഴിമാറിക്കൊടുക്കുകയാണെന്നാണ് ഡ്വെയിന്‍ ബ്രാവോ തന്റെ റിട്ടയര്‍മെന്റ് കുറിപ്പില്‍ സൂചിപ്പിച്ചത്. അന്താരാഷ്ട്രി ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്‍ പോലുള്ള വേദികളില്‍ ബ്രാവോയെ കാണാം.