നിലവിലെ ചാമ്പ്യന്‍മാരായ മിനര്‍വ പഞ്ചാബ് ഏകപക്ഷീയമായ ഒരു ഗോളിന് ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി...

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളില്‍ ഈസ്റ്റ് ബംഗാളിന് മൂന്നാം തോല്‍വി. നിലവിലെ ചാമ്പ്യന്‍മാരായ മിനര്‍വ പഞ്ചാബ് ഏകപക്ഷീയമായ ഒരു
ഗോളിന് ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി.

Scroll to load tweet…

ഈസ്റ്റ് ബംഗാളിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന പോരാട്ടത്തില്‍ വില്യം ഒപോക്കുവാണ് മിനര്‍വയുടെ വിജയഗോള്‍ നേടിയത്. മൂന്നാം ജയത്തോടെ മിനര്‍വ പതിനൊന്ന് പോയിന്‍റുമായി ലീഗില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ആറ് പോയിന്‍റുള്ള ഈസ്റ്റ് ബംഗാള്‍ എട്ടാം സ്ഥാനത്താണിപ്പോള്‍.