നൈറ്റ് ക്ലബിൽ അടിയുണ്ടാക്കി, ഇംഗ്ലണ്ട് ടീമിൽനിന്ന് പുറത്തായ ബെൻ സ്റ്റോക്കിന് ഐപിഎല്ലിൽ കളിക്കാൻ അനുമതി. ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡാണ് ഐപിഎല്ലിൽ കളിക്കാൻ സ്റ്റോക്കിന് അനുമതി നൽകിയത്. അതേസമയം അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്കുള്ള സ്റ്റോക്കിന്റെ മടങ്ങിവരവ് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. കഴിഞ്ഞ ഐപിഎല്ലിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ബെൻ സ്റ്റോക്കിനെ സ്വന്തമാക്കാൻ ഫ്രാഞ്ചൈസികള്‍ മൽസരിക്കുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് സ്റ്റോക്കിനെ ഐപിഎല്ലിൽ കളിക്കാൻ ഇസിബി അനുവദിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിൽ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര നടക്കുന്നതിനിടെയാണ് ബെൻ സ്റ്റോക്ക് നിശാക്ലബിൽ പോയി അടിയുണ്ടാക്കിയത്. സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ സ്റ്റോക്ക് കുറ്റം ചെയ്തതായി തെളിഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് സ്റ്റോക്കിനെ ഇംഗ്ലണ്ട് ടീമിൽനിന്ന് ഒഴിവാക്കുകയും, പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. പൊലീസ് അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ സ്റ്റോക്കിനെ ടീമിലെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്.
2018 ഏപ്രിൽ നാലു മുതൽ മെയ് 31 വരെയാണ് ഇത്തവണത്തെ ഐപിഎൽ നടക്കുന്നത്.
