ചെല്‍സി താരം ഈഡന്‍ ഹസാര്‍ഡ് റയല്‍ മാഡ്രിഡിലെത്തുമെന്ന് സീസണ്‍ തുടക്കം മുതല്‍ കേള്‍ക്കുന്നുണ്ട്. എന്നാല്‍ കേട്ടുകേള്‍വു അല്ലാതെ വിശ്വസിക്കാവുന്ന വാര്‍ത്തകള്‍ ഒന്നും തന്നെ വന്നിരുന്നില്ല. എന്നാലിപ്പോള്‍ ചെറിയൊരു സൂചന ഹസാര്‍ഡ് തന്നെ നല്‍കി.

ലണ്ടന്‍: ചെല്‍സി താരം ഈഡന്‍ ഹസാര്‍ഡ് റയല്‍ മാഡ്രിഡിലെത്തുമെന്ന് സീസണ്‍ തുടക്കം മുതല്‍ കേള്‍ക്കുന്നുണ്ട്. എന്നാല്‍ കേട്ടുകേള്‍വു അല്ലാതെ വിശ്വസിക്കാവുന്ന വാര്‍ത്തകള്‍ ഒന്നും തന്നെ വന്നിരുന്നില്ല. എന്നാലിപ്പോള്‍ ചെറിയൊരു സൂചന ഹസാര്‍ഡ് തന്നെ നല്‍കി. മാത്രമല്ല, ചെല്‍സിയില്‍ സ്വന്തം ഭാവിയെ കുറിച്ച് ഒരുറപ്പും താരം തന്നതുമില്ല. ഹസാര്‍ഡ് പറഞ്ഞിതിങ്ങനെ... 

ചെറുപ്രായത്തില്‍ റയല്‍ മാഡ്രിഡില്‍ കളിക്കുക എന്നതായിരുന്നു എന്റെ ആഗ്രഹം. എനിക്കും ക്ലബ്ബിനും നല്ലത് മാത്രം സംഭവിക്കുന്ന രീതിയില്‍ മാത്രമേ ഞാന്‍ ചിന്തിക്കുകയുള്ളു. എനിക്ക് വേണ്ടതെല്ലാം ക്ലബ് ചെയ്തു തന്നിട്ടുണ്ട്. ചെല്‍സിയില്‍ പുതിയ കരാറിനെ കുറിച്ച് താന്‍ സംസാരിക്കാനും ഞാന്‍ തയ്യാറാണ്. ചില സമയത്ത് തനിക്ക് ക്ലബ്ബില്‍ കരാര്‍ പുതുക്കണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ പുതിയ കരാറില്‍ ഏര്‍പ്പെടുക എന്നത് എളുപ്പമല്ല. ഒരിക്കലും തിബൗട്ട് ക്വാര്‍ട്ടാ ചെല്‍സി വിട്ട് പോയത് പോലെ ഞാന്‍ പോവില്ലെന്നും ഹസാര്‍ഡ് കൂട്ടിച്ചേര്‍ത്തു. 

സീസണ്‍ കഴിയുന്നതോടെ ഒരു വര്‍ഷം കൂടി മാത്രമാവും ചെല്‍സിയില്‍ ഹസാര്‍ഡിന്റെ കരാര്‍. ചെല്‍സിയുടെ കൂടെ രണ്ടു പ്രീമിയര്‍ ലീഗ് കിരീടവും ഒരു എഫ്.എ കപ്പും ഒരു ലീഗ് കപ്പും ഒരു യൂറോപ്പ ലീഗ് കപ്പും ഹസാര്‍ഡ് നേടിയിരുന്നു. പുതിയ പരിശീലകന്‍ സറിക്ക് കീഴില്‍ സീസണില്‍ മികച്ച പ്രകടനമാണ് ചെല്‍സി പുറത്തെടുക്കുന്നത്.