Scroll to load tweet…

ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന് സ്വീകരണമൊരുക്കി പാരീസ് നഗരം ലോകത്തെ ഞെട്ടിച്ചു. പ്രശസ്തമായ ഈഫല്‍ ടവറില്‍ നെയ്മറുടെ പേര് ആലേഖനം ചെയ്ത ദീപം തെളിച്ചാണ് പാരീസ് അതിഥിയെ സ്വീകരിച്ചത്. നെയ്മര്‍ ജൂനിയറെ പാരീസ് സെന്‍റ് ജര്‍മ്മനിലേക്ക് സ്വാഗതം ചെയ്യുന്ന ദൃശ്യങ്ങള്‍ പിഎസിജി ട്വിറ്ററിലൂടെ വാര്‍ത്ത പുറത്തുവിട്ടു. റെക്കോര്‍ഡു തുകയ്ക്ക് പിഎസ്ജിയിലെത്തിയ നെയ്മര്‍ ഈയാഴ്ച്ച അരങ്ങേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച്ച എമീന്‍സിനെതിരായ മല്‍സരത്തില്‍ നെയ്മര്‍ ജൂനിയര്‍ കളിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. എന്നാല്‍ ഫ്രഞ്ച് ലീഗിലെ രജിസ്ട്രേഷന്‍ നടപടികള്‍ നെയ്മര്‍ക്ക് പൂര്‍ത്തിയാക്കേണ്ടതുണ്ട്.

Scroll to load tweet…