അഞ്ചാമത്തേയും അവസാനത്തേയും ഏകദിനത്തില്‍ ഒരു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയ്.
മാഞ്ചസ്റ്റര്: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി. അഞ്ചാമത്തേയും അവസാനത്തേയും ഏകദിനത്തില് ഒരു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയ്. മാഞ്ചസ്റ്ററില് നടന്ന മത്സരത്തില് ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. നിശ്ചിത 50 ഓവറില് ഓസീസ് 205ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 48.3 ഓവറില് ഒമ്പത് വിക്കറ്റ് നഷ്ടത്തില് ലക്ഷ്യം മറികടന്നു.
122 പന്തില് 110 റണ്സെടുത്ത് പുറത്താവാതെ നിന്ന ജോസ് ബട്ലറുടെ പ്രകടനാണ് ഇംഗ്ലണ്ടിന് തകര്പ്പന് വിജയം സമ്മാനിച്ചത്. 20 വീതം റണ്സെടുത്ത അലക്സ് ഹെയ്ല്സ്, ആദില് റഷീദ് എന്നിവരാണ് പിന്നീടുള്ള ടോപ് സ്കോറര്മാര്. ഒരു ഘട്ടത്തില് 27ന് നാല് എന്ന മോശം നിലയിലായിരുന്നു ഇംഗ്ലണ്ട്. പിന്നീട് 86ന് ആറ് എന്ന നിലയിലേക്കും വീണു. പിന്നീട് ബട്ലര് വാലറ്റക്കാരെ കൂട്ടുപ്പിടിച്ച് നടത്തിയ പ്രകടനമാണ് ഇംഗ്ലണ്ടിനെ രക്ഷിച്ചത്. ഓസീസിന് വേണ്ടി ബില്ലി സ്റ്റാന്ലേക്ക്, കെയ്ന് റിച്ചാര്ഡ്സണ് എന്നിവര് രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ട്രാവിസ് ഹെഡ് (56) അലക്സ് ക്യാരി (44), ഡാര്സി ഷോര്ട്ട് (47) എന്നിവരുടെ പ്രകടനമാണ് ഓസീസിനെ 200 കടത്തിയത്. എന്നാല് മധ്യനിര തകര്ന്നോടെ ഓസ്ട്രേലിയയുടെ ബാറ്റിങ് നിര 34.4 ഓവറില് കൂടാരം കയറി. നാല് വിക്കറ്റെടുത്ത സ്പിന്നര് മൊയീന് അലിയാണ് ഓസീസിനെ തകര്ത്തത്. സാം കുറന് രണ്ട് വിക്കറ്റ് വീഴ്ത്തി.
