സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇംഗ്ലണ്ട് ഇന്ന് സ്വിറ്റ്സർലൻഡിനെ നേരിടും. രാത്രി പന്ത്രരണ്ടരയ്ക്ക് ലെസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടായ കിംഗ് പവർ സ്റ്റേഡിയത്തിലാണ് മത്സരം. ഫുട്ബോളിലെ വംശീയ വിരുദ്ധ നടപടികളുടെ ഇരുപത്തിയഞ്ചാം വാർഷികമായതിനാൽ മത്സരത്തിന്റെ ആദ്യ 25 സെക്കൻഡ് ബ്ലാക്ക് ആൻഡ് വൈറ്റായാണ് സംപ്രേഷണം ചെയ്യുക.

ലണ്ടന്‍: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇംഗ്ലണ്ട് ഇന്ന് സ്വിറ്റ്സർലൻഡിനെ നേരിടും. രാത്രി പന്ത്രരണ്ടരയ്ക്ക് ലെസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടായ കിംഗ് പവർ സ്റ്റേഡിയത്തിലാണ് മത്സരം. ഫുട്ബോളിലെ വംശീയ വിരുദ്ധ നടപടികളുടെ ഇരുപത്തിയഞ്ചാം വാർഷികമായതിനാൽ മത്സരത്തിന്റെ ആദ്യ 25 സെക്കൻഡ് ബ്ലാക്ക് ആൻഡ് വൈറ്റായാണ് സംപ്രേഷണം ചെയ്യുക.

വൈവിധ്യങ്ങളുടെ പ്രാധാന്യം എല്ലാവരെയും ഓ‍ർമ്മിപ്പിക്കാനാണ് മത്സരം 25 സെക്കൻഡ് ബ്ലാക്ക് ആൻഡ് വൈറ്റിൽ സംപ്രേഷണം ചെയ്യുന്നതെന്ന് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ ഉപദേശക സമിതി ചെയർമാൻ പോൾ എലിയറ്റ്
പറഞ്ഞു. കാലിലെ പേശികൾക്ക് പരുക്കേറ്റ ഡെലി അലി ഇല്ലാതെയാണ് ഇംഗ്ലണ്ട് സ്വിറ്റ്സർലൻഡിനെ നേരിടുക.

ലോകകപ്പ് സെമി ഫൈനലിലെ തോല്‍വിക്കുശേഷം ഇംഗ്ലണ്ടിന്റെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തിൽ സ്പെയ്ൻ ഒന്നിനെതിരെ രണ്ട് ഗോളിന് ഇംഗ്ലണ്ടിനെ തോൽപിച്ചിരുന്നു.