1996ലെ യൂറോ കപ്പാണ് ഇംഗ്ലണ്ടില്‍ അവസാനമായി നടന്ന പ്രധാന ടൂര്‍ണമെന്‍റ്
ലണ്ടന്‍: 2030ലെ ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാവാന്‍ ഇംഗ്ലണ്ട് ശ്രമം തുടങ്ങി. 1996ലെ യൂറോ കപ്പാണ് ഇംഗ്ലണ്ടില്‍ അവസാനമായി നടന്ന പ്രധാന ടൂര്‍ണമെന്റ്. ലോകകപ്പ് ശ്രമവുമായി മുന്നോട്ട് പോകാന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനിച്ചുവെന്ന് ചെയര്‍മാന്‍ ഗ്രെഗ് ക്ലാര്‍ക്ക് പറഞ്ഞു. യുവേഫയുടെ പിന്തുണയോടെയാവും ഇംഗ്ലണ്ട് ലോകകപ്പിന് ശ്രമിക്കുക.
തെക്കേ അമേരിക്കന്‍ രാജ്യങ്ങളായ അര്‍ജന്റീന, ഉറൂഗ്വേ, പരാഗ്വേ എന്നിവരും 2030ലെ ലോകകപ്പിനായി ശ്രമിക്കുന്നുണ്ട്. 2022ലെ ലോകകപ്പ് ഖത്തറിലും 2026ലെ ലോകകപ്പ് കാനഡ, മെക്‌സിക്കോ, അമേരിക്ക എന്നീ മൂന്ന് രാജ്യങ്ങളിലുമായാണ് നടക്കുക.
