ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ജയിച്ചാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കാത്തിരിക്കുന്നത് മറ്റൊരു ഇന്ത്യന്‍ നായകനും സ്വന്തമാക്കാനാവാത്ത അപൂര്‍വ റെക്കോര്‍ഡ്. ബര്‍മിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ ഇതുവരെ കളിച്ച ആറു മത്സരങ്ങളില്‍ ഒന്നില്‍പ്പോലും

ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ജയിച്ചാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കാത്തിരിക്കുന്നത് മറ്റൊരു ഇന്ത്യന്‍ നായകനും സ്വന്തമാക്കാനാവാത്ത അപൂര്‍വ റെക്കോര്‍ഡ്. ബര്‍മിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ ഇതുവരെ കളിച്ച ആറു മത്സരങ്ങളില്‍ ഒന്നില്‍പ്പോലും ജയിക്കാന്‍ ഇന്ത്യക്കായിട്ടില്ല. ആദ്യ ടെസ്റ്റില്‍ ജയിച്ചാല്‍ ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യന്‍ നായകനെന്ന അപൂര്‍വ റെക്കോര്‍ഡ് കോലിയുടെ പേരിലാവും.

ഇതുമാത്രമല്ല, ആദ്യ ടെസ്റ്റിലെ വിജയം ഇന്ത്യന്‍ നായകനെന്ന നിലയില്‍ നേടുന്ന വിജയങ്ങളുടെ എണ്ണത്തില്‍ കോലിയെ രണ്ടാമതെത്തിക്കും. 35 ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച കോലിയുടെ പേരില്‍ 21 വിജയങ്ങളാണ് ഇപ്പോഴുള്ളത്. മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡിന് ഒപ്പമാണിപ്പോള്‍ കോലി. ആദ്യ ടെസ്റ്റില്‍ ജയിച്ചാല്‍ ഗാംഗുലിയെ മറികടന്ന് ഇന്ത്യക്ക് ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങള്‍ സമ്മാനിച്ച നായകരുടെ പട്ടികയില്‍ കോലി രണ്ടാമതെത്തും. 27 വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ധോണി മാത്രമാണ് പിന്നെ കോലിക്ക് മുന്നിലുള്ളത്.

നായകനെന്ന നിലയില്‍ കോലിയുടെ വിജയത്തിന് മറ്റൊരു തിളക്കം കൂടിയുണ്ട്. കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ജയിച്ച 21 മത്സരങ്ങളില്‍ എട്ടും വിദേശത്തായിരുന്നു. 13 എണ്ണം നാട്ടിലും. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ നേടിയ 27 വിജയങ്ങളില്‍ ആറെണ്ണം മാത്രമാണ് വിദേശത്തുള്ളത്. സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ വിദേശത്ത് 11 കളികളില്‍ ജയിച്ചപ്പോള്‍ നാട്ടില്‍ 10 കളികളില്‍ ജയിച്ചു