ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആറോവറില്‍ 28 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദീക് പാണ്ഡ്യ സ്വന്തമാക്കിയത് അപൂര്‍വ റെക്കോര്‍ഡ്. ഓപ്പണിംഗ് സ്പെല്ലിനുശേഷം മൂന്നാം മാറ്റമായി വന്ന ഒരു സീമര്‍ ഇന്ത്യക്കായി അഞ്ചു വിക്കറ്റ് നേടുന്നത് ഇതാദ്യമാണ്. മുമ്പ് 33 തവണ മൂന്നാം മാറ്റമായി എത്തിയ ബൗളര്‍ ഇന്ത്യക്കായി അഞ്ച് വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ടെങ്കിലും അതെല്ലാം സ്പിന്നര്‍മാരായിരുന്നു. 2008ല്‍ ഡല്‍ഹി ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ മൂന്നാം മാറ്റമായി എത്തിയ വീരേന്ദര്‍ സെവാഗാണ് ഈ നേട്ടം അവസാനമായി സ്വന്തമാക്കിയ ഇന്ത്യന്‍ സ്പിന്നര്‍.
നോട്ടിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആറോവറില്‍ 28 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദീക് പാണ്ഡ്യ സ്വന്തമാക്കിയത് അപൂര്‍വ റെക്കോര്‍ഡ്. ഓപ്പണിംഗ് സ്പെല്ലിനുശേഷം മൂന്നാം മാറ്റമായി വന്ന ഒരു സീമര്‍ ഇന്ത്യക്കായി അഞ്ചു വിക്കറ്റ് നേടുന്നത് ഇതാദ്യമാണ്. മുമ്പ് 33 തവണ മൂന്നാം മാറ്റമായി എത്തിയ ബൗളര്‍ ഇന്ത്യക്കായി അഞ്ച് വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ടെങ്കിലും അതെല്ലാം സ്പിന്നര്‍മാരായിരുന്നു. 2008ല്‍ ഡല്‍ഹി ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ മൂന്നാം മാറ്റമായി എത്തിയ വീരേന്ദര്‍ സെവാഗാണ് ഈ നേട്ടം അവസാനമായി സ്വന്തമാക്കിയ ഇന്ത്യന്‍ സ്പിന്നര്‍.

ഇംഗ്ലണ്ടിന്റെ ആദ്യ മൂന്ന് വിക്കറ്റുകളിലും പങ്കാളിയായ റിഷഭ് പന്ത് അരങ്ങേറ്റത്തില്‍ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്ത വിക്കറ്റ് കീപ്പറായി. ഇന്ത്യയുടെ തന്നെ ഭരത് റെഡ്ഡി, ഓസ്ട്രേലിയയുടെ ടിം പെയിന്‍ എന്നിവരാണ് മുമ്പ് ഈ നേട്ടം കൈവരിവച്ചവര്‍. ഇംഗ്ലണ്ടിന്റെ ആദ്യ മൂന്നുവിക്കറ്റും വീണത് റിഷഭ് പന്തിന്റെ ക്യാച്ചിലൂടെയായിരുന്നു. ഇതിനുപുറമെ അരങ്ങേറ്റത്തില്‍ തന്നെ അഞ്ച് ക്യാച്ചുകള്‍ സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടവും പന്തിന്റെ പേരിലായി. 20 വയസും 318 ദിവസവും പ്രായമുള്ള പന്ത് ടെസ്റ്റ് ചരിത്രത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പറുമായി.
29 പന്തുകള്‍ക്കുള്ളില്‍ ഇംഗ്ലണ്ടിന്റെ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ ഹര്‍ദ്ദീക് പാണ്ഡ്യ ഏറ്റവും കുറഞ്ഞ പന്തുകളില്‍ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറായി. 27 പന്തുകള്‍ക്കുള്ളില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയിട്ടുള്ള ഹര്‍ഭജന്‍ സിംഗാണ് ഈ നേട്ടത്തില്‍ പാണ്ഡ്യക്ക് മുന്നിലുള്ളത്. 38.2 ഓവറില്‍ ഓള്‍ ഔട്ടായ ഇംഗ്ലണ്ട് തങ്ങളുടെ ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ ഓവറുകളില്‍ പുറത്തായ രണ്ടാം മത്സരമാണിത്. ഇന്ത്യക്കെതിരെ സ്വന്തം നാട്ടില്‍ ഇത്രയു കുറഞ്ഞ ഓവറുകളില്‍ പുറത്താവുന്നത് ഇതാദ്യവും. 1938നുശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് ഒരു സെഷനില്‍ ഓള്‍ ഔട്ടാവുന്നത്.
2012നുശേഷം ഇന്ത്യക്കായി ഒരു ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സിലും ഓപ്പണര്‍മാര്‍ 50 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കുന്നതും ഇതാദ്യമായാണ്. ഏഷ്യക്ക് പുറത്ത് 2006നുശേഷമാണ് ഓപ്പണര്‍മാര്‍ രണ്ടിന്നിഗ്സിലും 50 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കുന്നത്.
