Asianet News MalayalamAsianet News Malayalam

മൈക്കല്‍ ഹോള്‍ഡിംഗിന്റെ വിമര്‍ശനത്തിന് മറുപടിയുമായി ഹര്‍ദ്ദിക് പാണ്ഡ്യ

കപില്‍ ദേവിന്റെ നിലവാരത്തിലെത്താന്‍ ഹര്‍ദ്ദീക് പാണ്ഡ്യ ഒരുപാട് ദൂരം സഞ്ചരിക്കണമെന്ന വെസ്റ്റ് ഇന്‍ഡീസ് ബൗളിംഗ് ഇതിഹാസം മൈക്കല്‍ ഹോള്‍ഡിംഗിന്റെ വിമര്‍ശനത്തിന് മറുപടിയുമായി ഹര്‍ദ്ദിക് പാണ്ഡ്യ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ രണ്ടാം ദിവസത്തെ കളിക്കുശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് പാണ്ഡ്യ ഹോള്‍ഡിംഗിന്റെ വിമര്‍ശനത്തിന് മറുപടി നല്‍കിയത്.

England vs India 2018 Hardik Pandya Slams Michael Holdings Nowhere Near Kapil Dev Jibe After Routing England
Author
Nottingham, First Published Aug 20, 2018, 3:26 PM IST

ലണ്ടന്‍: കപില്‍ ദേവിന്റെ നിലവാരത്തിലെത്താന്‍ ഹര്‍ദ്ദീക് പാണ്ഡ്യ ഒരുപാട് ദൂരം സഞ്ചരിക്കണമെന്ന വെസ്റ്റ് ഇന്‍ഡീസ് ബൗളിംഗ് ഇതിഹാസം മൈക്കല്‍ ഹോള്‍ഡിംഗിന്റെ വിമര്‍ശനത്തിന് മറുപടിയുമായി ഹര്‍ദ്ദിക് പാണ്ഡ്യ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ രണ്ടാം ദിവസത്തെ കളിക്കുശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് പാണ്ഡ്യ ഹോള്‍ഡിംഗിന്റെ വിമര്‍ശനത്തിന് മറുപടി നല്‍കിയത്.

ഞാനൊരിക്കലും കപില്‍ ദേവാകാന്‍ ശ്രമിച്ചിട്ടില്ല. എന്നെ ഹര്‍ദ്ദിക് പാണ്ഡ്യയായിരിക്കാന്‍ അനുവദിക്കുക. ഹര്‍ദ്ദീക് പാണ്ഡ്യയെന്ന നിലയില്‍ തന്നെ മികവുകാട്ടാന്‍ എനിക്കാവും. ഇതുവരെ 41 ഏകദിനങ്ങളും 10 ടെസ്റ്റുകളും കളിച്ചതും ഹര്‍ദ്ദീക് പാണ്ഡ്യയെന്ന പേരിലാണ്, കപില്‍ ദേവായിട്ടല്ല-പാണ്ഡ്യ പറഞ്ഞു. മൂന്നാം ടെസ്റ്റിന് രണ്ട് ദിവസം മുമ്പ് ഇഎസ്‌പിഎന്‍ ക്രിക്ക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തിലാണ് പാണ്ഡ്യയെ കപില്‍ ദേവിനോട് താരതമ്യം ചെയ്ത് ഹോള്‍ഡിംഗ് സംസാരിച്ചത്.

കപില്‍ ദേവിനെപ്പോലൊരു ലോകോത്തര ഓള്‍ റൗണ്ടറാകണമെങ്കില്‍ പാണ്ഡ്യ ഇനയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നുവെന്നും ഹോള്‍ഡിംഗ് പറഞ്ഞിരുന്നു.രണ്ടാം ടെസ്റ്റിന് മുമ്പും പാണ്ഡ്യയുടെ വിക്കറ്റെടുക്കാനുള്ള കഴിവിനെ ഹോള്‍ഡിംഗ് ചോദ്യം ചെയ്തിരുന്നു. ടീമിനായി കാര്യമായി സംഭാവന ചെയ്യാന്‍ കഴിയുന്ന ആരെയെങ്കിലും പാണ്ഡ്യക്ക് പകരം ഇന്ത്യ കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും ഹോള്‍ഡിംഗ് പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios