വിടവാങ്ങല്‍ മത്സരത്തിലും പുതിയ റെക്കോര്‍ഡിട്ട് ഇംഗ്ലീഷ് ഓപ്പണര്‍ അലിസ്റ്റര്‍ കുക്ക്. തുടര്‍ച്ചയായി 159 ടെസ്റ്റുകള്‍ കളിക്കുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് കുക്ക് സ്വന്തം പേരിലെഴുതിയത്. കരിയറില്‍ ആകെ 161 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള കുക്ക് തുടര്‍ച്ചയായി 159 ടെസ്റ്റുകളില്‍ പാഡ് കെട്ടി. തുടര്‍ച്ചയായി 153 ടെസ്റ്റ് കളിച്ചിട്ടുള്ള മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ അലന്‍ ബോര്‍ഡറെയാണ് കുക്ക് പിന്നിലാക്കിയത്. ഇന്ത്യക്കാരില്‍ തുടര്‍ച്ചയായി 106 ടെസ്റ്റ് കളിച്ചിട്ടുള്ള സുനില്‍ ഗവാസ്കറാണ് മുന്നില്‍.
കെന്‍സിംഗ്ടണ്‍ ഓവല്‍: വിടവാങ്ങല്‍ മത്സരത്തിലും പുതിയ റെക്കോര്‍ഡിട്ട് ഇംഗ്ലീഷ് ഓപ്പണര്‍ അലിസ്റ്റര്‍ കുക്ക്. തുടര്‍ച്ചയായി 159 ടെസ്റ്റുകള്‍ കളിക്കുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് കുക്ക് സ്വന്തം പേരിലെഴുതിയത്. കരിയറില്‍ ആകെ 161 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള കുക്ക് തുടര്‍ച്ചയായി 159 ടെസ്റ്റുകളില്‍ പാഡ് കെട്ടി. തുടര്‍ച്ചയായി 153 ടെസ്റ്റ് കളിച്ചിട്ടുള്ള മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ അലന്‍ ബോര്‍ഡറെയാണ് കുക്ക് പിന്നിലാക്കിയത്. ഇന്ത്യക്കാരില്‍ തുടര്‍ച്ചയായി 106 ടെസ്റ്റ് കളിച്ചിട്ടുള്ള സുനില്‍ ഗവാസ്കറാണ് മുന്നില്‍.
ഇന്ത്യക്കെതിരെ ഏറ്റവും കുടുതല്‍ ടെസ്റ്റ് കളിക്കുന്ന കളിക്കാരനെന്ന റെക്കോര്‍ഡും അലിസ്റ്റര്‍ കുക്ക് സ്വന്തമാക്കി. 30 ടെസ്റ്റുകളാണ് കുക്ക് ഇന്ത്യക്കെതിരെ കളിച്ചത്. 29 ടെസ്റ്റ് കളിച്ചിട്ടുള്ള ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗിന്റെ റെക്കോര്‍ഡാണ് കുക്ക് തകര്‍ത്തത്. 27 ടെസ്റ്റ് കളിച്ചിട്ടുള്ള ജെയിംസ് ആന്‍ഡേഴ്സനാണ് നിലവിലുള്ള കളിക്കാരില്‍ കുക്കിന് പിന്നിലുള്ളത്.
ഇന്ത്യക്കെതിരായ പരമ്പരയിലെ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ടോസ് ജയിച്ചതോടെ മാര്‍ക് ടെയ്‌ലര്‍ക്കുശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ക്യാപ്റ്റനായി ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട്. 1998-1999ലെ ആഷസിലാണ് മാര്‍ക് ടെയ്‌ലര്‍ ഈ നേട്ടം കൈവരിച്ചത്. അഞ്ച് മത്സര പരമ്പരയിലെ എല്ലാ ടോസും തോല്‍ക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ നായകനാണ് വിരാട് കോലി. ലാലാ അമര്‍നാഥും കപില്‍ ദേവുമാണ് കോലിക്ക് മുമ്പ് അഞ്ച് ടോസും തോറ്റ ക്യാപ്റ്റന്‍മാര്‍.
ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ഇന്ത്യന്‍ പേസറെന്ന റെക്കോര്‍ഡ് ഇഷാന്ത് ശര്‍മ കപില്‍ ദേവിനൊപ്പം പങ്കിട്ടു. ഇന്നലെ മൂന്ന് വിക്കറ്റ് വീഴ്ത്തിയതോടെ ഇംഗ്ലണ്ടിനെതിരെ ഇഷാന്തിന്റെ ആകെ സമ്പാദ്യം 43 വിക്കറ്റായി. 36 വിക്കറ്റെടുത്ത അനില്‍ കുംബ്ലെ ആണ് കപിലിനും ഇഷാന്തിനും പിന്നിലുള്ളത്. ഇന്ന് ഒരു വിക്കറ്റ് കൂടി നേടിയാല്‍ കപിലിനെ മറികടന്ന് ഇഷാന്ത് ഒന്നാം സ്ഥാനത്തെത്തും.
ഇതിനുപുറമെ ഇന്ത്യക്കായി ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന പേസ് നിരയെന്ന റെക്കോര്‍ഡിനൊപ്പമെത്താനും ഇഷാന്ത്-ഷാമി-ബൂമ്ര-ഉമേഷ്-പാണ്ഡ്യ സഖ്യത്തിനായി. പരമ്പരയില്‍ ഇതുവരെ 58 വിക്കറ്റുകളാണ് ഇവര്‍ നേടിയത്. 1979-80ല്‍ പാക്കിസ്ഥാനെതിരെ കപില്‍-കര്‍സന്‍ ഗാവ്‌റി, റോജര്‍ ബിന്നി എന്നിവരാണ് മുമ്പ് ഈ നേട്ടം കൈവരിച്ചവര്‍.
