ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് ബര്‍മിംഗ്ഹാമില്‍ തുടക്കമായപ്പോള്‍ ആദ്യദിനം തന്നെ ലോകറെക്കോര്‍ഡ് സ്വന്തമാക്കി ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട്. അരങ്ങേറ്റത്തിനുശേഷം ഏറ്റവും കുറച്ച് ദിവസങ്ങളില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 6000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് റൂട്ട് ഇന്നലെ സ്വന്തമാക്കിയത്. 

ലണ്ടന്‍: ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് ബര്‍മിംഗ്ഹാമില്‍ തുടക്കമായപ്പോള്‍ ആദ്യദിനം തന്നെ ലോകറെക്കോര്‍ഡ് സ്വന്തമാക്കി ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട്. അരങ്ങേറ്റത്തിനുശേഷം ഏറ്റവും കുറച്ച് ദിവസങ്ങളില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 6000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് റൂട്ട് ഇന്നലെ സ്വന്തമാക്കിയത്.

ടെസ്റ്റില്‍ അരങ്ങേറി 2058 ദിവസം കൊണ്ട് 6000 ക്ലബ്ബിലെത്തിയ റൂട്ട് 2168 ദിവസം കൊണ്ട് ഈ നേട്ടത്തിലെത്തിയ സഹതാരം അലിസ്റ്റര്‍ കുക്കിന്റെ റെക്കോര്‍ഡാണ് തിരുത്തിയെഴുതിയത്. അലിസ്റ്റര്‍ കുക്കിനും കെവിന്‍ പീറ്റേഴ്സനുംശേഷം അതിവേഗം 6000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ ഇംഗ്ലീഷ് ബാറ്റ്സ്മാനാണ് റൂട്ട്.

ഇതിനുപുറമെ അതിവേഗം 6000 റണ്‍സ് പിന്നിടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡും റൂട്ട് സ്വന്തമാക്കി. സച്ചിനും കുക്കുമാണ് ഇക്കാര്യത്തില്‍ റൂട്ടിന്റെ മുന്‍ഗാമികള്‍. അലിസ്റ്റര്‍ കുക്കിനെ പുറത്താക്കിയതിലൂടെ ഒരുതവണ കൂടി അശ്വിന്‍ കുക്കിന്റെ വേട്ടക്കാരനായി. കരിയറില്‍ എട്ടാം തവണയാണ് അശ്വിന്‍ കുക്കിനെ വീഴ്ത്തുന്നത്.

ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ അശ്വിന്‍ ഒമ്പത് തവണ പുറത്താക്കിയിട്ടുണ്ട്. ഈ പരമ്പരയില്‍ തന്നെ കുക്ക് അശ്വിന്റെ വേട്ടമൃഗമാവാനുള്ള സാധ്യതയുമുണ്ട്.