നാഗ്പൂര്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് വിടുകയായിരുന്നു. ആദ്യ മത്സരം കളിച്ച ടീമില്‍ ഇരു ടീമുകളും ഓരോ മാറ്റവുമായാണ് ഇറങ്ങുന്നത്.
സ്പിന്നര്‍മാരെ തുണയ്ക്കുമെന്ന് കരുതുന്ന പിച്ചില്‍ ഇന്ത്യ പര്‍വേസ് റസൂലിന് പകരം അമിത് മിശ്രയെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ പേസ് ബൗളര്‍ പ്ലങ്കറ്റിന് പകരം ഇംഗ്ലണ്ട് ഇടം കൈയന്‍ സ്പിന്നര്‍ ഡോസനെ ടീമിലെടുത്തു. രാഹുലും കൊഹ്‌ലിയും തന്നെയാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്നത്.
രാഹുലിന് ഒരവസരം കൂടി നല്‍കിയപ്പോള്‍ യുവതാരം റിഷബ് പന്തിന് അവസാന 11ല്‍ ഇടം നേടാനായില്ല. മൂന്ന് മത്സര പരമ്പരയിലെ അദ്യ മത്സരം തോറ്റ ഇന്ത്യയ്ക്ക് ഇന്ന് തോറ്റാല്‍ പരമ്പര നഷ്ടമാവും.
