അലിസ്റ്റര്‍ കുക്കിന് അര്‍ദ്ധ സെഞ്ചുറി മറുപടി ബാറ്റിംഗില്‍ പാക്കിസ്ഥാന്‍ പൊരുതുന്നു
ലോഡ്സ്: പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 184 റൺസിന് പുറത്തായി. 70 റൺസെടുത്ത അലിസ്റ്റർ കുക്കാണ് ടോപ് സ്കോറർ. സ്റ്റോക്സ് 38 റണ്സും ബെയ്ർസ്റ്റോ 27ഉം റൺസുമെടുത്തു. ക്യാപ്റ്റൻ ജോ റൂട്ടിന് നാല് റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഏഴ് ബാറ്റ്സ്മാൻമാർക്ക് രണ്ടക്കം കാണാനായില്ല. നാല് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് അബ്ബാസും ഹസൻ അലിയുമാണ് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയത്.
മുഹമ്മദ് ആമിറും ഫഹീം അഷറഫും ഓരോ വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ ഒന്നാം ദിവസം കളിനിർത്തുമ്പോൾ ഒരു വിക്കറ്റിന് 50 റൺസ് എന്ന നിലയിലാണ്. നാല് റൺസെടുത്ത ഇമാം ഉൾ ഹഖിനെ സ്റ്റുവർട്ട് ബ്രോഡ് പുറത്താക്കി. 21 റൺസുമായി ഹാരിസ് സുഹൈലും 18 റൺസുമായി അസ്ഹർ അലിയുമാണ് ക്രീസിൽ. ഒൻപത് വിക്കറ്റ് ശേഷിക്കേ 134 റൺസ് പിന്നിലാണിപ്പോഴും പാകിസ്ഥാൻ.
