പാകിസ്ഥാന് 166 റൺസ് ലീഡ്
ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാന് ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇംഗ്ലണ്ടിന്‍റെ 184 റൺസ് പിന്തുടരുന്ന പാകിസ്ഥാൻ രണ്ടാം ദിവസം കളി നിർത്തുമ്പോൾ എട്ട് വിക്കറ്റിന് 350 റൺസെടുത്തിട്ടുണ്ട്. പാകിസ്ഥാന് ഇപ്പോൾ 166 റൺസിന്‍റെ നിർണായക ലീഡായി.
ഒരു വിക്കറ്റിന് 50 റൺസ് എന്ന നിലയിലാണ് രണ്ടാം ദിനം പാകിസ്ഥാൻ ബാറ്റിംഗ് പുനരാരംഭിച്ചത്. അസർ അലി, ആസാദ് ഷഫീഖ്, ബാബർ അസം, ഷബാദ് ഖാൻ എന്നിവരുടെ അർധസെഞ്ച്വറിയാണ് പാകിസ്ഥാനെ 300 കടത്തിയത്. 68 റൺസെടുത്ത ബാബർ അസമാണ് ടോപ് സ്കോറർ. ജയിംസ് ആൻഡേഴ്സണും ബെൻ സ്റ്റോക്സും മൂന്ന് വിക്കറ്റ് വീതം നേടി.
