രങ്കണ ഹെറാത്തിന് വിജയത്തോടെ യാത്രയയപ്പ് നല്‍കാന്‍ ശ്രീലങ്കക്കായില്ല. ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ 221 റണ്‍സിന്റെ കനത്ത തോല്‍വി വഴങ്ങി ലങ്ക, തങ്ങളുടെ എക്കാലത്തെയും വലിയ ഇടംകൈയന്‍ സ്പിന്നറെ പരാജയഭാരത്തോടെ യാത്രയാക്കി.

ഗോള്‍: രങ്കണ ഹെറാത്തിന് വിജയത്തോടെ യാത്രയയപ്പ് നല്‍കാന്‍ ശ്രീലങ്കക്കായില്ല. ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ 221 റണ്‍സിന്റെ കനത്ത തോല്‍വി വഴങ്ങി ലങ്ക, തങ്ങളുടെ എക്കാലത്തെയും വലിയ ഇടംകൈയന്‍ സ്പിന്നറെ പരാജയഭാരത്തോടെ യാത്രയാക്കി. സ്കോര്‍ ഇംഗ്ലണ്ട് 342, 322/6, ശ്രീലങ്ക 203, 250.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇംഗ്ലണ്ട് വിദേശത്ത് നേടുന്ന ആദ്യ ടെസ്റ്റ് ജയമാണിത്. 2016ല്‍ ബംഗ്ലാദേശിനെതിരെ ആയിരുന്നു വിദേശത്ത് ഇംഗ്ലണ്ടിന്റെ അവസാന ടെസ്റ്റ് ജയം. ഇതിനുശേഷം കളിച്ച 14 ടെസ്റ്റുകളിലും ഇംഗ്ലണ്ടിന് ജയം നേടാനായിരുന്നില്ല.

തോല്‍വി ഉറപ്പിച്ച് നാലാം ദിനം ക്രീസിലിറങ്ങിയ ലങ്കയുടെ പോരാട്ടം എത്ര നീളുമെന്ന് മാത്രമെ അറിയാനുണ്ടായിരുന്നുള്ളു. ഏയ്ഞ്ചലോ മാത്യൂസും(53), മെന്‍ഡിസും(45), പെരേരയും(30), സില്‍വയും(30) നടത്തിയ ചെറുത്തുനില്‍പ്പുകള്‍ക്ക് എവരുടെ പരാജയഭാരം കുറക്കാന്‍ മാത്രമെ സഹായകരമായുള്ളു.

ഇംഗ്ലണ്ടിനായി മോയിന്‍ അലി നാലു വിക്കറ്റെടുത്തപ്പോള്‍ ലീച്ച് മൂന്ന് വിക്കറ്റെടുത്തു. ഇംഗ്ലണ്ടിനായി ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ബെന്‍ ഫോക്സാണ് കളിയിലെ കേമന്‍. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം ടെസ്റ്റ് 14ന് തുടങ്ങും. റണ്‍സിന്റെ അടിസ്ഥാനത്തില്‍ ശ്രീലങ്കക്കെതിരെ ഇംഗ്ലണ്ട് നേടുന്ന ഏറ്റവും വലയി വിജയമാണിത്.