ഇന്ത്യക്കെതിതേര അവസാന ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഫോമിലല്ലാത്ത ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍ എന്നിവരെ പുറത്താക്കി. പകരം, ഹനുമാ വിഹാരി, രവീന്ദ്ര ജഡേജ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. വിഹാരിക്ക് ഇത്  അരങ്ങേറ്റമാണ്.

ലണ്ടന്‍: ഇന്ത്യക്കെതിതേര അവസാന ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഫോമിലല്ലാത്ത ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍ എന്നിവരെ പുറത്താക്കി. പകരം, ഹനുമാ വിഹാരി, രവീന്ദ്ര ജഡേജ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. വിഹാരിക്ക് ഇത് അരങ്ങേറ്റമാണ്.

എന്നാല്‍ അവസാന രണ്ട് ടെസ്റ്റുകള്‍ക്കായി ടീമിലെത്തിയ പൃഥ്വി ഷായെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കെ.എഎല്‍. രാഹുലും ശിഖര്‍ ധവാനും ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. അഞ്ച് മത്സരങ്ങളുടെ പരമ്പര നേരത്തെ ഇംഗ്ലണ്ട് സ്വന്തമാക്കിയുന്നു. ഇതില്‍ കൂടി പരാജയപ്പെട്ടാല്‍ ഇംഗ്ലണ്ട് 4-1ന് പരമ്പര സ്വന്തമാക്കാം.

ഇംഗ്ലീഷ് ഓപ്പണര്‍ അലിസ്റ്റര്‍ കുക്കിന്റെ അവസാന ടെസ്റ്റ് മത്സരം കൂടിയാണിത്. ടെസ്റ്റിന് ശേഷം കുക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കും.