ചെന്നൈ: ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. നാലാം ടെസ്റ്റ് കളിച്ച ടീമില്‍ രണ്ട് മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിന് പകരം ഇഷാന്ത് ശര്‍മയെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരന്‍ ജയന്ത് യാദവിന് പകരം അമിത് മിശ്രയെ ടീമില്‍ ഉള്‍പ്പെടുത്തി.

ഇംഗ്ലണ്ട് ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. ക്രിസ് വോക്സിന് പകരം ലിയാം ഡൗസണ്‍ ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിക്കുമ്പോള്‍ പരിക്കേറ്റ ജെയിംസ് ആന്‍ഡേഴ്സണ് പകരം സ്റ്റുവര്‍ട്ട് ബ്രോഡ് ടീമില്‍ തിരിച്ചെത്തി. മൂന്ന് ടെസ്റ്റുകള്‍ ജയിച്ച് ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു.