മുംബൈ: കേരള ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിംങ്കാനെ ടീമിലെത്തിക്കാന്‍ ഇംഗ്ലീഷ് ക്ലബ് ബ്ലാക്ക്ബേണ്‍ റോവേഴ്‌സ് ശ്രമിക്കുന്നതായി വെളിപ്പെടുത്തല്‍. മൂന്ന് ലക്ഷം യൂറോയാണ് ജിംങ്കാന് ക്ലബ് ഓഫര്‍ ചെയ്യുന്നതെന്ന് മുന്‍ ഫുട്ബോള്‍ ഏജന്‍റിന്‍റാണ് വെളിപ്പെടുത്തിയത്‍. എന്നാല്‍ വാര്‍ത്തയോട് കേരള ബ്ലാസ്റ്റേഴ്സോ ജിംങ്കാനോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

ജിംങ്കാനുമായി ഈ ആഴ്ച്ച റോവേഴ്‌സ് കരാര്‍ ഒപ്പിടുമെന്ന് ഏജന്റിന്റെ ട്വിറ്റില്‍ പറയുന്നു. ജിംങ്കാന്‍റെ വരവോടെ ഇംഗ്ലണ്ടിലെ മൂന്നാം ഡിവിഷന്‍ ലീഗ് ടീമായ ബ്ലാക്ക്ബേണ്‍ റോവേഴ്‌സിന് എഷ്യയില്‍ കൂടുതല്‍ പേരുംപെരുമയും ലഭിക്കുമെന്ന് ക്ലബ് പ്രതീക്ഷിക്കുന്നതായും ട്വീറ്റിലുണ്ട്. 

അതേസമയം ട്രാന്‍സ്‌ഫര്‍ വാര്‍ത്തകള്‍ സത്യമായാല്‍ കേരള ബ്ലാസ്റ്റേഴ്സിന് സീസണിലുണ്ടാകുന്ന വലിയ തിരിച്ചടിയാകും അത്. ഐഎസ്എല്ലില്‍ കൂടുതല്‍ മത്സരങ്ങളില്‍ ജഴ്‌സി അണിഞ്ഞ ഇന്ത്യന്‍ താരമായ സന്ദേശ് ജിംങ്കാനാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിരോധനിരയിലെ കുന്തമുന.

Scroll to load tweet…