Asianet News MalayalamAsianet News Malayalam

സച്ചിന്റെയും ഗാംഗുലിയുടെയും റെക്കോര്‍ഡ് തകര്‍ന്നു

english openers break sachin-ganguly partnership record
Author
First Published Jun 25, 2016, 4:48 AM IST

ഹെയ്ല്‍സ് 133ഉം റോയ് 112 റണ്‍സും നേടി പുറത്താകാതെ നിന്നു. റോയിയുടെയും ഹെയ്‌ല്‍സിന്റെയും തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവില്‍ ശ്രീലങ്ക ഉയര്‍ത്തിയ 255 റണ്‍സിന്റെ വിജയലക്ഷ്യം 34.1 ഓവറില്‍ ഇംഗ്ലണ്ട് വിജയലക്ഷ്യം മറികടന്നു. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഇംഗ്ലീഷ് ഓപ്പണര്‍മാര്‍, ലങ്കന്‍ ബൗളര്‍മാരെ നാലുപാടും അടിച്ചുപറത്തി. ജേസന്‍ റോയ് 95 പന്തില്‍ 112 റണ്‍സെടുത്തപ്പോള്‍ 110 പന്തില്‍ 133 റണ്‍സായിരുന്നു ഹെയ്‌ല്‍സിന്റെ സമ്പാദ്യം. റോയ് ഏഴു ബൗണ്ടറികളും നാലു സിക്‌സറുകളും പറത്തിയപ്പോള്‍, ഹെയ്‌ല്‍സ് പത്തു തവണ പന്ത് അതിര്‍ത്തി കടത്തുകയും ആറു തവണ അതിര്‍ത്തിക്കു മുകളിലൂടെ പറത്തുകയും ചെയ്‌തു. 1998ലെ സിംഗര്‍ ട്രോഫി ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ കൊളംബോയിലാണ് സച്ചിന്‍ - ഗാംഗുലി സഖ്യം 252 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ട്  ഉയര്‍ത്തിയത്. അന്ന് ശ്രീലങ്കയ്ക്കെതിരെ ആദ്യ ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറില്‍ ആറിന് 307 റണ്‍സാണ് നേടിയത്. സൗരവ് ഗാംഗുലി 109 റണ്‍സും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 128 റണ്‍സുമാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയ്‌ക്ക് 301 റണ്‍സ് മാത്രമാണ് നേടാനായത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആയിരുന്നു അന്ന് മാന്‍ ഓഫ് ദ മാച്ച്.

Follow Us:
Download App:
  • android
  • ios