ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ലിവര്‍പൂളും നിലവിലെ ചമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. കളിതീരാന്‍ നാലുമിനിറ്റുള്ളപ്പോള്‍ കിട്ടിയ പെനാല്‍റ്റി റിയാദ് മെഹറസ് പാഴാക്കിയത് സിറ്റിക്ക് കനത്ത തിരിച്ചടിയായി. ലിറോയ് സാനെയെ വീഴ്ത്തിയതിനായിരുന്നു സിറ്റിക്ക് അനുകൂലമായി പെനാല്‍റ്റി കിക്ക് കിട്ടിയത്.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ലിവര്‍പൂളും നിലവിലെ ചമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. കളിതീരാന്‍ നാലുമിനിറ്റുള്ളപ്പോള്‍ കിട്ടിയ പെനാല്‍റ്റി റിയാദ് മെഹറസ് പാഴാക്കിയത് സിറ്റിക്ക് കനത്ത തിരിച്ചടിയായി. ലിറോയ് സാനെയെ വീഴ്ത്തിയതിനായിരുന്നു സിറ്റിക്ക് അനുകൂലമായി പെനാല്‍റ്റി കിക്ക് കിട്ടിയത്.
ഗബ്രിയേല്‍ ജീസസ് കിക്ക് എടുക്കാനെത്തിയെങ്കിലും മെഹറസ് കിക്ക് ചോദിച്ചുവാങ്ങുകയായിരുന്നു. സിറ്റിക്കും ചെല്‍സിക്കും ലിവര്‍പൂളിനും ഇരുപത് പോയിന്‍റ് വീതമാണിപ്പോള്‍. ഗോള്‍ ശരാശരിയില്‍ സിറ്റി ഒന്നാം സ്ഥാനത്ത് തുടരുന്നു. ചെല്‍സി രണ്ടും ലിവര്‍പൂള്‍ മന്നാം സ്ഥാനത്താണ്. ആഴ്‌സണലാണ് നാലാം സ്ഥാനത്ത്.
അതേസമയം, മറ്റ് മത്സരങ്ങളില്‍ മുന്‍ചാമ്പ്യന്‍മാരായ ചെല്‍സിയും ആഴ്‌സണലും ജയിച്ചു കയറി. ചെല്‍സി എതിരില്ലാത്ത മൂന്ന് ഗോളിന് സതാംപ്ടണെ തോല്‍പിച്ചപ്പോള്‍ ആഴ്‌സണല്‍
ഒന്നിനെതിരെ അഞ്ച് ഗോളിന് ഫുള്‍ഹാമിനെ തകര്‍ത്തു. മുപ്പതാം മിനിറ്റില്‍ ഏഡന്‍ ഹസാര്‍ഡായിരുന്നു ചെല്‍സിയുടെ അപരാജിത കുതിപ്പിന് തുടക്കമിട്ടത്. രണ്ടാംപാതിയുടെ തുടക്കത്തില്‍ റോസ് ബാര്‍ക്‍ലിയുടെ ഊഴം. ഇഞ്ചുറിടൈമില്‍ അല്‍വാരോ മൊറാട്ട ചെല്‍സിയുടെ ജയം പൂര്‍ത്തിയാക്കി.

രണ്ടുഗോള്‍ വീതം നേടിയ ലെകാസെറ്റെയുടെയും ഒബമെയാംഗിന്‍റെയും സ്കോറിംഗ് കരുത്തിലാണ് ആഴ്‌സണലിന്‍റെ മുന്നേറ്റം. 29,49 മിനിറ്റുകളിലായിരുന്നു ലെകാസെറ്റെയുടെ
ഗോളുകള്‍. എഴുപത്തിയന്‍പതാം മിനിറ്റിലും ഇഞ്ചുറിടൈമിലും ഒബമെയാംഗിന് ഉന്നംതെറ്റിയില്ല. ആരോണ്‍ റാംസി ഗണ്ണേഴ്‌സിന്‍റെ പട്ടിക തികച്ചപ്പോള്‍ ആന്ദ്രേ ഷ്രൂളിന്റെ ബൂട്ടില്‍നിന്നായിരുന്നു ഫുള്‍ഹാമിന്റെ ഏകമറുപടി.

