മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പ്രമുഖ ടീമുകള്‍ ഇന്ന് കളിക്കളത്തില്‍. ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന മാഞ്ചസ്റ്റര്‍ സിറ്റി വൈകിട്ട് ആറിന് ബേണ്‍ലിയെ നേരിടും. രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെക്കാള്‍ 15 പോയിന്‍റ് മുന്നിലാണിപ്പോള്‍ സിറ്റി. അതേസമയം 35 പോയിന്‍റുള്ള ബേണ്‍ലി ഏഴാം സ്ഥാനത്താണ്. 

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രാത്രി എട്ടരയ്ക്ക് ഹഡേഴ്സ്ഫീല്‍ഡിനെയും ലെസ്റ്റര്‍ സിറ്റി സ്വാന്‍സി സിറ്റിയെയും നേരിടും. രാത്രി പത്തിന് തുടങ്ങുന്ന കളിയില്‍ ആഴ്സനല്‍ എവര്‍ട്ടനെയും ലിവര്‍പൂള്‍ ടോട്ടനെത്തെയും നേരിടും. 50 പോയിന്‍റുള്ള ലിവര്‍പൂള്‍ മൂന്നും 48 പോയിന്‍റുള്ള ടോട്ടനം അഞ്ചും സ്ഥാനങ്ങളിലാണ്. നിലവിലെ ചാമ്പ്യന്‍മാരും ലീഗില്‍ നാലാം സ്ഥാനക്കാരുമായ ചെല്‍സി പുലര്‍ച്ചെ ഒന്നരയ്ക്ക് വാറ്റ്ഫോര്‍ഡുമായി ഏറ്റുമുട്ടും.