ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ വലനിറയ്ക്കാന്‍ ഇന്ന് വമ്പന്മാരുടെ പോരാട്ടം. നിലവിലെ ചാംപ്യന്മാരായ ചെല്‍സിയും മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. കഴിഞ്ഞദിവസം വാഹനാപകടത്തില്‍ പരിക്കേറ്റ സ്ട്രൈക്കര്‍ സെര്‍ജി അഗ്യൂറോയുടെ അഭാവം മാഞ്ചസ്റ്റര്‍ സിറ്റിക്ക് തിരിച്ചടിയാകും. അതേസമയം രാത്രി ഏഴ്മണിക്ക് ജോസ് മൗറിഞ്ഞോ പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ശക്തരായ ക്രിസ്റ്റല്‍ പാലസിനെ നേരിടും.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റി ബോണ്‍മൗത്തിനെ നേരിടും. വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന മത്സരത്തില്‍ ടോട്ടനന്‍ഹാമിന്റെ എതിരാളികള്‍ ഹഡേഴ്സ്ഫീല്‍ഡ് ആണ്. അതേസമയം സ്പാനിഷ് ലീഗില്‍വമ്പന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡ് ലെഗാനസുമായി ഏറ്റുമുട്ടും.
