ഡര്‍ഹാം: ഓവറില്‍ ആറു വിക്കറ്റുകളെന്ന ചരിത്ര നേട്ടം ഇംഗ്ലണ്ട് കൗമാര താരത്തിന്. 13കാരനായ ലുക്ക് റോബിന്‍സനാണ് ഫിലാഡല്‍ഫിയ ക്രിക്കറ്റ് ക്ലബിനായി ഓവറിലെ ആറു പന്തില്‍ ആറു വിക്കറ്റ് നേടിയത്. ലുക്കിന്‍റെ ഓവറില്‍ എതിര്‍ ടീമിലെ ആറു പേര്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായ നാലു പന്തുകളില്‍ വിക്കറ്റ് വീഴ്ത്തിയ ലങ്കന്‍ താരം ലസിത് മലിംഗയുടെ പേരിലാണ് റെക്കോര്‍ഡ്.

കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ലുക്ക് റോബിന്‍സനിന്‍റെ ചരിത്രനേട്ടം. ലുക്കിന്‍റെ പിതാവായ സ്റ്റീഫനായിരുന്നു മല്‍സരത്തില്‍ അംപയര്‍. 30 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തില്‍ സമാനമായ നേട്ടം കണ്ടിട്ടില്ലെന്നായിരുന്നു സ്റ്റീഫന്‍റെ പ്രതികരണം. ലുക്ക് റോബിന്‍സനിന്‍റെ ഇളയ സഹോദരനും ഫിലാഡല്‍ഫിയ ടീമിലുണ്ടായിരുന്നു. മല്‍സര സമയത്ത് ലുക്കിന്‍റെ അമ്മയും മുത്തശ്ശിയും സ്റ്റേഡിയത്തിലുണ്ടായിരുന്നു.