ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ചിന് ലോക ഫുട്‌ബോളറാകാനുള്ള യോഗ്യത ഇല്ലെന്ന് മുന്‍ ബാഴ്‌സലോണ പരിശീലകന്‍ ലൂയിസ് എന്റ്വികെ. ലോകത്തിലെ മികച്ച ഫുട്‌ബോള്‍ താരം മെസിയാണ്. ആ സ്ഥാനത്തിന് മോഡ്രിച്ച് അര്‍ഹനല്ല.
മാഡ്രിഡ്: ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ചിന് ലോക ഫുട്‌ബോളറാകാനുള്ള യോഗ്യത ഇല്ലെന്ന് മുന്‍ ബാഴ്‌സലോണ പരിശീലകന്‍ ലൂയിസ് എന്റ്വികെ. ലോകത്തിലെ മികച്ച ഫുട്‌ബോള്‍ താരം മെസിയാണ്. ആ സ്ഥാനത്തിന് മോഡ്രിച്ച് അര്‍ഹനല്ല. ക്രൊയേഷ്യയിലെ മികച്ച താരത്തെയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ അത് മോഡ്രിച്ചിനോ അല്ലെങ്കില്‍ റാകി ടിച്ചിനോ നല്‍കാമെന്നും ഇപ്പോള്‍ സ്പാനിഷ് ടീമിന്‍റെ പരിശീലകനായി എന്‍റ്വികെ പറഞ്ഞു.
നേരത്തെ മെസ്സി ലോകത്തെ എക്കാലത്തെയും മികച്ച താരമാണെങ്കില്‍ ഈ വര്‍ഷം മോഡ്രിചിന് അവകാശപ്പെട്ടതാണെന്ന് ബാഴ്‌സലോണ താരം റാകിറ്റിച് അഭിപ്രായപ്പെട്ടിരുന്നു.
